മാർത്തോമ സഭയുടെ എപ്പിസ്കൊപ്പമാർക്ക് ഓർത്തോഡോക്സ് സഭയുടെ ഊഷ്മളമായ സ്വീകരണം

oreslem IMG_0477

മലങ്കര മാർത്തോമ സഭയുടെ അടൂർ, മലേഷ്യ, സിങ്ങപ്പൂർ, ആസ്ട്രേലിയ, ന്യുസ്ലാന്റ്റ് എന്നീ ഭദ്രാസനങ്ങളുടെ ചുമതല വഹിക്കുന്ന റൈറ്റ്. റെവ. ജോസഫ് മാർ ബർണബാസ് എപ്പിസ്കൊപ്പയും, നോർത്ത് അമേരിക്ക- യൂറോപ്പ്  എന്നീ ഭദ്രാസനങ്ങളുടെ ചുമതല വഹിക്കുന്ന റൈറ്റ്. റെവ. ഡോ. ഗീവർഗീസ് മാർ തെവൊദൊസിയൊസ്   എപ്പിസ്കൊപ്പയും, മലങ്കര ഓർത്തോഡോക്സ് സഭയുടെ സൌത്ത് വെസ്റ്റ്‌ അമേരിക്കൻ ഭദ്രാസന ആസ്ഥാനമായ ഊർശ്ലേം അരമന സന്ദർശിച്ചു.

സൌത്ത് വെസ്റ്റ്‌ അമേരിക്കൻ ഭദ്രാസന മെത്രാപൊലീത്ത അലക്സിയോസ് മാർ യൂസേബിയോസ്,  ഫാ. സന്തോഷ്‌ വർഗീസ്‌, ഫാ.ഫിലിപ്പോസ് സഖറിയ, എന്നിവർ ചേർന്ന് ഊഷ്മളമായ സ്വീകരണം നൽകി