ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനത്തിനു പുതിയ ഭാരവാഹികള്‍

ഫാ.ഫിലിപ്പ് തരകന്‍ (വൈസ് പ്രസിഡന്റ്‌ ), ജോജി .പി തോമസ്‌ (ട്രഷറര്‍) 

fr_philip_tharakan

കോട്ടയം : അഖില മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ (O.C.Y.M) ജനറല്‍ അസ്സെംബ്ളി സഭാ ആസ്ഥാനമായ ദേവലോകം അരമയില്‍ ഇന്നലെ (ഒക്ടോബര്‍ 10 ) നടന്നു.യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റ്‌ യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് (അങ്കമാലി ഭദ്രാസനാധിപന്‍) അദ്ധ്യക്ഷത വഹിച്ചു .OCYM ഭരണഘടന പ്രകാരം ആയിരിന്നു കേന്ദ്ര -വൈസ് പ്രസിഡന്റ്‌,ട്രഷറര്‍ സ്ഥാനത്തേക്ക് മറ്റും തിരെഞ്ഞെടുപ്പ്.വിവിധ ഭദ്രാസനങ്ങളില്‍ നിന്നായി 613 പ്രതിനിധികള്‍ തിരെഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗാമായി.OCYM കേന്ദ്ര വൈസ്-പ്രസിഡന്റായി ഫാ.ഫിലിപ്പ് തരകന്‍ (കൊല്ലം ഭദ്രാസനം ),കേന്ദ്ര ട്രഷറര്‍ ആയി ജോജി.പി തോമസ്‌(നിരണം ഭദ്രാസനം),കേന്ദ്ര പത്രാധിപ സമിതി അംഗങ്ങളായി എബ്രഹാം പി കോശി (മാവേലിക്കര ഭദ്രാസനം ),അനീഷ്‌ കോശി (ചെങ്ങന്നൂര്‍ ഭദ്രാസനം) എന്നിവര്‍ തിരെഞ്ഞെടുക്കപ്പെട്ടു.പുതിയ നേത്രത്വം 2015 ഡിസംബര്‍ ആദ്യ വാരം ചുമതല ഏല്‍ക്കും.3 വര്‍ഷത്തേക്കാണ് കാലാവധി .

ocym_office_bearers