ശവസംസ്കാരത്തിന് അനുമതി

 

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കുന്നകുളം ഭദ്രസനത്തില്‍ പെട്ട ചേലക്കര പള്ളിയില്‍ ഈ പള്ളി ഇടവകാങ്ങം ആയ വളപ്പില്‍ വീട്ടില്‍ വി ഐ വര്ധപ്പന്റെ (81) സംസ്കാരം മുന്‍ പതിവ് പോലെ ഓര്‍ത്തഡോക്‍സ്‌ സഭയുടെ പള്ളി വികാരിയുടെ നേതൃത്വത്തില്‍ നടത്തുവാന്‍ കേരളാ ഹൈ കോടതി ഇന്ന് (൦8/10/2015) അനുമതി നല്‍കി.

sec 92 തള്ളി എന്ന സാങ്കേതിക കാരണത്താല്‍ ഓര്‍ത്തഡോക്‍സ്‌ സഭാങ്ങങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുകയും അതുവഴി റിമാണ്ട് ചെയ്യുകയും ചെയ്തിരുന്ന പള്ളിയാണ് ചേലക്കര. ആര്‍ ഡി ഓ ഉത്തരവിനെ ചോദ്യം ചെയ്തു സമര്‍പിച്ച കേസില്‍ വിധി പറയുന്നതിനായി മാറ്റിവച്ചിരിക്കുന്നു.