രോഗങ്ങളും രോഗികളും ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ സഭയുടെ സൌഖ്യദാന ശുശ്രൂഷാ രംഗം സജീവമാക്കുവാനും വൈദ്യശാസ് ത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഭാംഗങ്ങളായ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, പാരാമെഡിക്കല്‍ പ്രവര്‍ത്തകര്‍ ഇവരെ സംഘടിപ്പിക്കുവാനും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്റെ കീഴില്‍ ഇക്കൊല്ലം രൂപീകൃതമായിരിക്കുന്ന ഓര്‍ത്തഡോക്സ് മെഡിക്കല്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍, ലക്ഷ്യമിട്ടുകൊണ്ട് സഭയുടെ ഡപ്യൂട്ടി സെക്രട്ടറി (മാനവശാക്തീകരണ വിഭാഗം) റവ. ഫാ. പി. എ. ഫിലിപ്പ് ഈ മാസം 9 മുതല്‍ അമേരിക്കയിലുളള ഭദ്രാസനങ്ങള്‍ സന്ദര്‍ശിക്കുന്നു. വൈദ്യശാസ് ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന സഭാമക്കള്‍ ഓര്‍ത്തഡോക്സ് മെഡിക്കല്‍ ഫോറത്തില്‍ അംഗത്വമെടുക്കുവാനും ഈ സംഘടനയുടെ പ്രവര്‍ത്തങ്ങള്‍ സജീവമായി ഏറ്റെടുക്കുവാനും ശ്രദ്ധിക്കണമെന്ന് സഭാകേന്ദ്രത്തില്‍ നിന്നും അറിയിക്കുന്നു.