തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണം: ഡോ. സഖറിയാ മാർ തെയോഫിലോസ്

theophilos

നവംബർ രണ്ടാം തീയതിയിലെ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണം എന്ന് മലങ്കര ഓർത്തഡോൿസ്‌ സഭയുടെ മലബാർ ഭദ്രാസന മെത്രാപൊലീത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാർ തെയോഫിലോസ് മെത്രാപൊലീത്ത

മുംബൈ : നവംബർ രണ്ടാം തീയതിയിലെ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണം എന്ന് മലങ്കര ഓർത്തഡോൿസ്‌ സഭയുടെ മലബാർ ഭദ്രാസന മെത്രാപൊലീത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാർ തെയോഫിലോസ് മെത്രാപൊലീത്ത കേരള സർക്കാരിനോട് ആവിശ്യപെട്ടു. നവംബർ രണ്ടാം തീയതി നടത്തപെടുന്ന പരുമല തിരുമേനിയുടെ ഓർമ്മ പെരുനാളിൽ മലബാർ മേഖലയിൽ നിന്ന് അനേകം വിശ്വാസികൾ ജാതി മത ഭേദമെന്യേ പോയി സംബന്ധിക്കാരുള്ളതാണ് . അവർക്ക് പെരുനാളിൽ സംബന്ധിച്ച ശേഷം തിരികെ വന്നു വോട്ട് രേഖപെടുത്താൻ പ്രായോഗികമായ തടസം ഉണ്ട്. ഒരു വിഭാഗം ജനങ്ങളുടെ മുഴുവൻ വോട്ടവകാശം നഷ്ടപെടുത്തുന്ന ഈ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണം എന്ന് മെത്രാപൊലിത്ത ആവിശ്യപെട്ടു. നവംബർ അഞ്ചിന് തന്നെ എല്ലാ സ്ഥലത്തും തെരഞ്ഞെടുപ്പു നടത്താം. അതിനു പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അനുയോജ്യമായ ഒരു തീയതി നവംബർ രണ്ടിന് ശേഷം നിശ്ചയിക്കണം. നീതിപൂർവമായ ഒരു തീരുമാനം സർക്കാരും തെരഞ്ഞെടുപ്പു കമ്മീഷനും കൂടി കൈകൊള്ളു മെന്ന് പ്രതീക്ഷിക്കുന്നതായി മെത്രാപൊലീത്ത പറഞ്ഞു.

ഭാരതത്തിന്റെ വിശുദ്ധൻ എന്ന് ലോകം ഒക്കെ പുകൾപെറ്റ പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ ഓർമ്മപെരുന്നളിന്റെ പ്രധാന ദിവസം മാണ് നവംബർ 2 .പരിശുദ്ധ പിതാവ് കാലം ചെയ്തത് അന്നാണ് .ഇതു കേവലം ഒരു വിഭാഗതിന്റെയോ , അല്ലങ്കിൽ മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെയോ മാത്രം വിഷയമോ, പ്രയാസമോ അല്ല . പരിശുദ്ധ പിതാവു മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ മാത്രം സ്വത്തും അല്ല ..മറിച്ചു ആ പുണ്യവാന്റെ മദ്ധ്യസ്ഥതയിൽ അഭയം പ്രാപിക്കുന്ന നാനാജാതി മതസ്ഥരായ എല്ലാവരുടെയും സ്വത്താണ്..അതിൽ ജാതി മതഭേതമില്ല .അതുകൊണ്ട് ഇതു ഒരു സമുദായത്തിന്റെ മാത്രം വിഷയമല്ല, കേരളത്തിലെ ജനങ്ങളുടെ മുഴുവൻ ആവിശ്യമാണ്.അതുകൊണ്ട് ഇതു ഒരു നിസാര വിഷയമായി തള്ളികളയാൻ കേരള സർക്കാർ ശ്രമിക്കരുത് . പരുമലയിലേക്ക് തീർഥാടകർ ദിവസങ്ങൾക്ക് മുമ്പ്തന്നെ വിദൂരങ്ങളിൽ വരുന്നതാണ്. പെരുന്നാൾ നവംബർ 2 , നാല് മണിയോട് മാത്രമേ പൂർത്തികരിക്കയുള്ളൂ .അതുകൊണ്ടുതന്നെ പരുമലയിൽ വരുന്ന ഭക്ത ജനങ്ങൾക്ക്‌ കൃത്യ സമയത്ത് ബൂത്തിൽ എത്തി വോട്ട് രേഖപെടുത്താൻ പ്രായോഗികമായ ബുദ്ധിമുട്ട് ഉണ്ട്. .. ഈ ഇലക്ഷൻ തിയതി പ്രഖ്യാപനം ആ ഭക്തന്മാരെ അവഹേളിക്കുന്ന തരത്തിലുള്ളതാണ് . തന്നെയുമല്ല പരുമല പെരുനാൾ ഒരു നാടിന്റെ ആഘോഷമാണ് . ഒരു നാടിനെ തന്നെ മറന്നു കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഇതു നടപ്പാക്കാം എന്ന് കരുതിയത്‌ തികച്ചും പ്രതിഷേധാർഹം ആണ് , അപലയനീയമാണ് . കേരള സർക്കാർ ഈ കാര്യത്തിൽ പുലര്ത്തുന്ന നിസംഗത മനോഭാവം വളരെ ഗൗരവ്വതോടെയാണ് കേരള ജനത മുഴുവൻ നോക്കി കാണുന്നത് . നിരുത്തരവാദപരമായ ഈ നടപടിയിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു .

ഈ തിയതി പ്രഖ്യാപനത്തിൽ ഉടൻതന്നെ ഒരു പുനർപരിശോധന നടത്തി ജനങ്ങളുടെ ആശങ്ക അകറ്റുംഎന്ന് പ്രതിക്ഷിക്കുന്നു. ഇക്കാര്യത്തിൽ കേരള സർക്കാർ നീതി പൂർവമായ തീരുമാനം കൈകൊള്ളുമ്മെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മലങ്കര സഭയോട് തുടരെ തുടരെ കേരള സർക്കാർ കാണിക്കുന്ന അവഗണനയുടെ ഭാഗമായി ഈ തീരുമാനത്തെയും കാണുവാൻ മലകര മക്കൾ നിർഭന്ധിതർ ആവും എന്നും മെത്രാപൊലീത്ത കൂട്ടി ചേര്ത്തു.

മുംബൈ Tata institute -ൽ pereiodical ചെക്ക്‌ അപ്പ്‌ -ന് എത്തിയതാണ് മെത്രാപൊലീത്ത .