പഴഞ്ഞി പള്ളിപ്പെരുന്നാള്‍ തുടങ്ങി
പഴഞ്ഞി: സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ യല്‍ദോ മാര്‍ ബസ്സേലിയോസ് ബാവയുടെ (പഴഞ്ഞി മുത്തപ്പന്‍) ഓര്‍മ്മപ്പെരുന്നാള്‍ തുടങ്ങി.
വെള്ളി, ശനി ദിവസങ്ങളിലാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വെള്ളിയാഴ്ച വൈകീട്ട് ആറരയ്ക്ക് സന്ധ്യാപ്രാര്‍ത്ഥന ആരംഭിച്ചു. സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായും സഭയിലെ റമ്പാന്മാരും വൈദികരും സഹകാര്‍മ്മികരായി.
മാര്‍ ഗീവറുഗ്ഗീസ് സഹദാ കുരിശുപള്ളിയിലും ജെറുശലേം തെക്കേ അങ്ങാടി വണ്‍വേ ജങ്ഷനിലെ കുരിശുപള്ളിയിലും ധൂപപ്രാര്‍ത്ഥന നടത്തി.
വിശ്വാസികള്‍ക്ക് പരിശുദ്ധ കാതോലിക്കാ ബാവ ശ്ലൈഹിക വാഴ്വ് നല്‍കിയതോടെ ദേശപ്പെരുന്നാള്‍ പുറപ്പെട്ടു. ശനിയാഴ്ച രാവിലെ ആറരയ്ക്ക് പഴയപള്ളിയില്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാനയും ഒമ്പതു മണിക്ക് പുതിയപള്ളിയില്‍ പരിശുദ്ധ കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബ്ബാനയും നടക്കും. വൈകീട്ട് മുന്നേമുക്കാലിന് കൊടിയും സ്ലീബയും തുടര്‍ന്ന് പൊതുസദ്യയും നടക്കും.