സെന്റ് മേരീസ് കത്തീഡ്രലിന്റെ 57-മത് പെരുന്നാളും ഇടവക വാര്‍ഷിക കണ്‍വന്‍ഷനും

സെന്റ് മേരീസ് കത്തീഡ്രലിന്റെ 57-മത് പെരുന്നാളും ഇടവക വാര്‍ഷിക കണ്‍ വന്‍ഷനും 

 1 (13)

 മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെപൗരസ്ത്യ മേഘലയിലെ മാത്യ ദേവാലയമായബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്കത്തീഡ്രലിന്റെ 57-മത് പെരുന്നാളും ഇടവകവാര്‍ഷിക കണ്‍ വന്‍ഷനും ഒക്ടോബര്‍ 2 മുതല്‍ 10വരെയുള്ള ദിവസങ്ങളില്‍, മലങ്കരഓര്‍ത്തഡോക്സ് സഭ ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ സെറാഫിംതിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍നടത്തപ്പെടുന്നു.

 ഒക്ടോബര്‍ 2 വെള്ളി രാവിലെ 7:00 മണിക്ക് പ്രഭാതനമസ്കാരം, 8 ന്‌ വിശുദ്ധ കുര്‍ബ്ബാന തുടര്‍ന്ന്‍പെരുന്നാള്‍ കൊടിയേറ്റ് എന്നിവ നടക്കും.ഒക്ടോബര്‍ 4,7 തീയതികളില്‍ വൈകിട്ട് 6:15 മുതല്‍സന്ധ്യ നമസ്ക്കാരവും 7 മണിക്ക് വിശുദ്ധകുര്‍ബ്ബാനയും നടക്കും. 5,6,8 തീയതികളില്‍ വൈകിട്ട് 7:00 മുതല്‍ സന്ധ്യ നമസ്ക്കാരം,കത്തീഡ്രല്‍ ഗായക സംഘത്തിന്റെ ഗാന ശുശ്രൂഷ,തുടര്‍ന്ന്‍ അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ സെറാഫിംതിരുമേ്യുടെ വചന ശുശ്രുഷ, പ്രാര്‍ത്ഥനആശീര്‍വാദം എന്നിവ നടക്കും.

   ഒക്ടോബര് 9 വെള്ളി രാവിലെ 7:00 മണിക്ക് പ്രഭാത നമസ്കാരം, 8 ന് വിശുദ്ധ കുര്ബ്ബാന, വൈകിട്ട് 7:00 മുതല് സന്ധ്യ നമസ്ക്കാരം,വചന ശുശ്രുഷ, റാസ, ആശീര്‍വാദം എന്നിവയും ഒക്ടോബര് 10 ശനിയാഴ്ച്ച 6:15 മുതല് സന്ധ്യ നമസ്ക്കാരവും 7 മണിക്ക് അഭിവന്ദ്യ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍  വിശുദ്ധ കുര്ബ്ബാനയും തുടര്‍ന്ന്‍ ഇടവകയില്‍ ഈ വര്‍ഷം 25 വര്‍ഷം പൂര്‍ത്തിയായവരെ പൊന്നാട നല്‍കി ആദരിക്കുകയും 2014 വര്‍ഷം ഇടവകയുടെ ആദ്യഭലപ്പെരുന്നാളിന്‌ കമ്മറ്റികളിലും മേഖലകളിലും കഴിവ് തെളിയിച്ചവരെ സമ്മാനങ്ങള്‍ നല്‍കി അനുമോദിക്കുന്ന ചടങ്ങും നടക്കും. തുടര്‍ന്ന ആശീര്‍വാദം, നേര്‍ച്ചവിളമ്പ്, പെരുന്നാള്‍ കൊടിയിറക്ക് എന്നിവയും ഉണ്ടാകും. പെരുന്നാള്‍ ശുശ്രൂഷകളിലും ഇടവക കണ്‍ വന്‍ഷനിലും എല്ലാ വിശ്വാസികളും പ്രാര്‍ത്ഥനയോട് കൂടി യഥാസമയം വന്ന്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന്‌ ഇടവക വികാരി റവ. ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പില്‍, സഹ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, ട്രസ്റ്റി അനോ ജേക്കബ് കച്ചിറ, സെക്രട്ടറി മോന്‍സി ഗീവര്‍ഗ്ഗീസ് കരിപ്പുഴ എന്നിവര്‍ അറിയിച്ചു.