തിരുവനന്തപുരം/കൊച്ചി: കേരള ചരിത്രത്തില്‍ ആദ്യമായി എയര്‍ ആംബുലന്‍സ് ഉപയോഗിച്ച് ഒരു ഹൃദയം ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തെത്തിക്കുന്ന ദൗത്യം വിജയിച്ചു. തിരുവനന്തപുരത്തു നിന്നും എയര്‍ ആംബുലന്‍സ് ഹൃദയവുമായി കൊച്ചിയിലെത്തി. വ്യോമസേനയുടെ വിമാനമാണ് അവയവം എത്തിക്കാന്‍ ഉപയോഗിച്ചത്. ഒരു മണിക്കൂര്‍ 17 മിനുട്ട് കൊണ്ടാണ് ഹൃദയം തിരുവനന്തപുരത്ത് നിന്നും കൊച്ചി ആശുപത്രിയിലെത്തിയത്. വെറും 33 മിനുട്ട് മാത്രമാണ് ഹൃദയമെത്തിക്കാന്‍ വേണ്ടി എയര്‍ ആംബുലന്‍സ് പറന്നത്. രാത്രി 7.45 ഓടെ ഹൃദയം കൊച്ചിയിലെ ലിസി ആശുപത്രിയില്‍ എത്തിച്ചു. കൊച്ചി വെല്ലിങ്ടണ്‍ ഐലന്റിലെ നാവിക സേന വിമാനത്താവളത്തില്‍ നിന്ന് പത്ത് മിനുട്ടില്‍ താഴെയുള്ള സമയം കൊണ്ടാണ് ഹൃദയം ലിസി ആശുപത്രിയില്‍ എത്തിച്ചത്.
വൈകുന്നേരം 6.28ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പാറശ്ശാല സ്വദേശി അഡ്വക്കേറ്റ് നീലകണ്ഠശര്‍മ്മ എന്നയാളുടെ ഹൃദയമാണ് കൊച്ചി ലിസ്സി ആശുപത്രിയിലുള്ള രോഗിക്കായി എത്തിച്ചത്. വൈകുന്നേരം ശ്രീചിത്രയില്‍ നിന്ന് ആറ് മിനിറ്റുകൊണ്ട് ആംബുലന്‍സില്‍ ഹൃദയം വിമാനത്താവളത്തിലെത്തിച്ചു. 6.44 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൃദയവുമായുള്ള ആംബുലന്‍സ് എത്തി. തുടര്‍ന്ന് 6.50ന് എയര്‍ ആംബുലന്‍സ് ഹൃദയവുമായി കൊച്ചിയിലേക്ക് പുറപ്പെട്ടു.
എറണാകുളം ലിസി ആശുപത്രിയില്‍ നിന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ചാലക്കുടി സ്വദേശി മാത്യു അച്ചാടനാണ് ഹൃദയം സ്വീകരിക്കുന്നത്. നീലകണ്ഠ ശര്‍മ്മയുടെ ഹൃദയത്തിന് പുറമെ വൃക്കയും കരളും കണ്ണും ദാനം ചെയ്തു.
ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ അഭിമാനനേട്ടമെന്ന് മുഖ്യമന്ത്രി; എയര്‍ ആംബുലന്‍സ് സ്ഥിരം സംവിധാനമാക്കുമെന്ന് ആരോഗ്യമന്ത്രി
പാലക്കാട്/കൊച്ചി: എയര്‍ ആംബുലന്‍സ് ഉപയോഗിച്ചുള്ള ഹൃദയമാറ്റിവെക്കല്‍ ശസ്ത്രക്രിയ അഭിമാനനേട്ടമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. എയര്‍ ആംബുലന്‍സുകള്‍ സ്ഥിരം സംവിധാനമാക്കുമെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ആരോഗ്യ സെക്രട്ടറിയോട് അദ്ദേഹം വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മൃതസഞ്ജീവനി പദ്ധതി കൂടുതല്‍ കര്യക്ഷമമാക്കുമെന്നും അദ്ദേഹം അറിയിച്ച
വിജയകരമായ ഹൃദയംമാറ്റിവെക്കല്‍ ശസ്ത്രക്രിയ കേരളത്തിന്റെ ആരോഗ്യരംഗത്തെ നാഴികകല്ലാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപുറം പറഞ്ഞു.