ന്യൂയോർക്ക്: മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ 14 ദിവസത്തെ സന്ദര്‍ശത്തിനായി അമേരിക്കയില്‍ എത്തി. വ്യാഴാഴ്ച ഉച്ചക്ക് 5.30-നു ന്യൂയോർക്ക് ജെ എഫ് കെ ഇന്റർ നാഷണൽ എയര്‍പോര്‍ട്ടില്‍ എത്തിയ പരിശുദ്ധ കാതോലിക്ക ബാവയെയും സംഘത്തെയും നോർത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ നിക്കോളോവോസ്, അടൂർ-കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ.സഖറിയാസ് മാര്‍ അപ്രേം, അഹമ്മദബാദ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മാർ യൂലിയോസ്, ഭദ്രാസന കൌണ്‍സിൽ അംഗങ്ങൾ സഭാ മാജിേംഗ് കമ്മറ്റിയംഗങ്ങൾ തുടങ്ങിയര്‍ ചേര്‍ന്ന് സ്വീകരിച്ചു
നിരണം ഭദ്രാസന മെത്രാപൊലീത്ത ഡോ. യൂഹാനോൻ മാർ ക്രിസൊസ്റ്റമൊസ്, വൈദീക ട്രസ്ടീ ഡോ. ജോണ്‍സ് എബ്രഹാം കൊനാട്ട്, പേഴ്സണല്‍ സെക്രട്ടറി ഫാ. ജിന്‍സ് ജോണ്‍സണ്‍ എന്നിവരാണ് പരിശുദ്ധ ബാവായോടൊപ്പം അമേരിക്കൻ ഭദ്രാസനങ്ങൾ സന്ദർശിക്കുന്നത്
1979-ല്‍ സ്ഥാപിതമായ അമേരിക്കന്‍ ഭദ്രാസങ്ങളിലേക്ക് കാതോലിക്കാനിധി ശേഖരണവുമായി ബന്ധപ്പെട്ട് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവാ നേരിട്ട് എഴുന്നള്ളുകയാണ്. ഇരു ഭദ്രാസനങ്ങളിലും ഫിലടൽഫിയ, ന്യൂയോർക്ക്, ഡാളസ് എന്നീ സ്ഥലങ്ങളിലായി ഭദ്രാസന മെത്രാപ്പോലീത്താമാരുടെ നേതൃത്വത്തില്‍ എല്ലാ ഇടവകകളില്‍ നിന്നും ചുമതലക്കാര്‍ തങ്ങളുടെ കാതോലിക്കാ നിധി ശേഖരണം കൈമാറും.
ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം (Orthodox TV News)