സെ: സ്റ്റീഫൻസ്  ഓ.വി.ബി.എസ്  സമാപിച്ചു

10461884_886199974785230_5188132425693261821_o 10703811_850794728344999_5559712410711361932_o

കുവൈറ്റ്‌ സെ: സ്റ്റീഫൻസ്  ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയിലെ  ഓ .വി .ബി . എസ്  സമാപിച്ചു .അബ്ബാസിയ    സെ . ജോണ്‍സ്     മാർത്തോമ 
ഹാളിൽ  കഴിഞ്ഞ പത്ത്  ദിവസങ്ങളിലായി 
നടന്നു വരികയായിരുന്നു ഓ .വി .ബി . എസ്  
എന്ന  ഓർത്തഡോൿസ്‌ വെക്കേഷൻ ബൈബിൾ സ്കൂൾ.    സമാപന സമ്മേളത്തിൽ  ഓ .വി .ബി . എസ് ഡയറക്ടർ  നാഗ്പൂർ 
സെമിനാരി ആരാധന സംഗീത  അധ്യാപകൻ ഫാ
. ബ്ലെസ്സണ്‍ വർഗീസ്‌ മുഖ്യ പ്രഭാഷണം നടത്തി.   ചുരുങ്ങിയ കാലം കൊണ്ട് സെ: സ്റ്റീഫൻസ്  ഇടവക നേടിയ വളർച്ചയെയും  പ്രവർത്തനങ്ങളെയും  അദ്ദേഹം അനുമോദിച്ചു .                           ജീവകാരുണ്യപദ്ധതിയുടെ  ഭാഗമായി ഒരു കിഡ്നി ശസ്ത്രക്രിയയ്ക്   വിദ്യാർഥികൾ 50000 രൂപ സ്വരൂപിച്ച്  നൽകി. ” നിങ്ങളുടെ പിതാവു
മനസ്സലിവുള്ളവൻ ആകുന്നതുപോലെ നിങ്ങളും മനസ്സലിവുള്ളവർ ആകുവിൻ(ലൂക്കോസ്  6:36
)”  ചിന്താവിഷയം   ഉൾക്കൊണ്ട്  
ഭാവി തലമുറ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നതിന്റെ  മകുടോദാ ഹരണമാണ്  ജീവകാരുണ്യ പ്രവർത്തനത്തിൽ കൂടെ വെളിപെടുന്നതെന്നും
സഹായം അർത്ഥിക്കുന്നവർക്ക്     മുൻപിൽ അനുകമ്പയോടെ
പ്രവർത്തിച്ച  പുതുതലമുറയുടെ പ്രവർത്തികൾ അഭിനന്ദനം
അർഹിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .                ഇടവക വികാരി ഫാ. സജു ഫിലിപ്  അധ്യക്ഷത വഹിച്ച ചടങ്ങിൽ  ട്രെസ്ടി ശ്രീ. രാജു കെ ,സെക്രട്ടറി ശ്രീ.
ബിനു തോമസ് , ഓ.വി.ബി.എസ് സൂപ്രണ്ട്  ശ്രീ . റെജി 
റ്റി . അച്ചൻകുഞ്ഞ് ,
കണ്‍വീനർ  ശ്രീമതി. മേരി ഏബ്രഹാം   എന്നിവർ 
സംസാരിച്ചു ,സണ്ടേസ്കൂൾ ഹെഡ് മാസ്റ്റർ  ശ്രീ. അജോയ് ജേക്കബ് ജോർജ്  റിപ്പോർട്ട്‌ അവതരിപ്പിച്ചു .              തുടർന്ന്
കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി .അവധിക്കാലം ആഘോഷമാക്കിയാണ് കുരുന്നുകൾ  ഓ .വി .ബി . എസിൽ പങ്കെടുത്തത് , പുതിയ അറിവുകൾ നേടുവാനും
കഥകൾ,പാട്ടുകൾ ,ആക്ഷൻ സോങ്ങ് , മറ്റ് വിനോദ പരിപാടികൾ  എന്നിവയിൽ പങ്കെടുത്തും കുട്ടികൾ അവധിക്കാലം  ഉല്ലസമാക്കി .

           കുവൈറ്റിലെ  വിവിധ ഇടവകകളിൽ നിന്ന്  280  വിദ്യാർഥികളും  35 അധ്യാപകരും പത്ത്  ദിവസം
നീണ്ടു നിന്ന പരിപാടികളിൽ സജീവമായി പങ്കെടുത്തു . പത്തു ദിവസത്തെ ഓ
.വി .ബി . എസ്  ക്ലാസ്സുകൾ  ഭാവി ജീവിതത്തിനു മുതൽക്കൂട്ടാണെന്ന്  വിദ്യാർത്ഥികളും  രക്ഷകർത്താക്കളും   ഏക സ്വരത്തിൽ അഭിപ്രായപെട്ടു .