സര്‍വ്വ ജനതക്കും നീതിയും സമാധാനവും ലഭ്യമാക്കണം: ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്

gabriel_gregorios4

സര്‍വ്വ ജനതക്കും നീതിയും സമാധാനവും ലഭ്യമാക്കണം: ഡോ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്

തിരുവല്ല:സര്‍വ്വ ജനതക്കും നീതിയും സമാധാനവും ലഭ്യമാകുന്ന വ്യവസ്ഥിതിക്കായുള്ള പരിശ്രമം സഭയിലും സമൂഹത്തിലും നടക്കേണ്ടതെന്ന് കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് ഡോ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപോലിത്ത പ്രസ്താവിച്ചു.ഏഷ്യയിലെ സഭകളുടെ പൊതുവേദിയായ ക്രിസ്ത്യന്‍ കോണ്‍ഫന്‍സ് ഓഫ് ഏഷ്യ ജനറല്‍ അസംബ്ലി പ്രതിദ്യനി സമ്മേളനം ഉല്‍ഘാടനം നിര്‍വഹിക്കുകയായിരുന്നു മെത്രാപോലിത്ത.
നീതിയും സമാധാനവും പരസ്പര പൂരകങ്ങാളാണ്.ഒത്തരുമയോടുള്ള ജീവിതം സാദ്യമാകുവനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുവാന്‍ എകുമെനിക്കല്‍ പ്രസ്ഥാനങ്ങള്‍ക്കു ഇടയാകണമെന്നും ഡോ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപോലിത്ത പറഞ്ഞും.
കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്‍റെയും,തിരുവല്ല സോണ്‍ിന്‍റെയും അഭിമുക്യത്തില്‍ നടന്ന സമ്മേളനത്തില്‍ സോണ്‍ പ്രസിഡന്റ് ഫാ.ഡോ കുര്യന്‍ ദാനിയേല്‍ ആദ്യക്ഷംവഹിച്ചു. പ്രൊ.മാമ്മന്‍ വര്‍ക്കി വിഷയാവതരണം നടത്തി.
പുതിയതായി തെരഞ്ഞെടുത്ത ജനറല്‍സെക്രട്ടറി ഡോ.മാത്യൂസ്‌ ജോര്‍ജ് ചുനക്കരയെ അനുമോദിച്ചു.
കുറിയാക്കോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപോലിത്ത,
റവ.ഡോ.ഐപ്പ് ജോസഫ്‌, മാര്‍ത്തോമ്മ സഭ ട്രസ്റ്റി അഡ്വ.പ്രകാശ്‌ പി.തോമസ്‌ ,
ഫാ ഡോ.ഏ.റ്റി ഏബ്രഹാം,റവ ഡെയിന്‍സ് ബി.ഉമ്മന്‍,ഫാ.തോമസ്‌ഏബ്രഹാം,റവ.സഖറിയാ ജോണ്‍, സോണ്‍ സെക്രട്ടറി വര്‍ഗീസ് റ്റി.മങ്ങാട്,ലിനോജ് ചാക്കോ,ജോജി പി.തോമസ്‌, എം.ബി നൈനാന്‍ എന്നിവര്‍ പ്രസംഗിച്ചു.