“പരുമല പള്ളി പണിയാന്‍ ഇപ്പോള്‍ വരുന്നുണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ആര്‍ക്കിടെക്റ്റ് ചാള്‍സ് കൊറയ. …. ബോംബെയില്‍ ചെന്ന് ഞാന്‍ കാണണമെന്ന് പറഞ്ഞു. കണ്ടു. വളരെ ഭംഗിയായി ഒരു പാശ്ചാത്യ കോപ്റ്റിക് ചര്‍ച്ചിന്‍റെ എല്ലാ ക്വാളിറ്റീസുമുണ്ട് എന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹത്തിന് ദേഷ്യം വന്നു. എന്നോട് ഇറങ്ങിപ്പോകുവാന്‍ പറഞ്ഞില്ലെന്നേ ഉള്ളു. അങ്ങയെപ്പോലെ ആര്‍ക്കിടെക്റ്റ് അറിയാവുന്നവര്‍ ആരും ഇന്ത്യയില്‍ ഇല്ലെന്ന് എനിക്കറിയാം. പക്ഷേ പൗരസ്ത്യ ആരാധനയെപ്പറ്റി അങ്ങേയ്ക്കറിയാത്ത ഒന്നു രണ്ടു കാര്യങ്ങള്‍ ഞാന്‍ പറയാം എന്ന് പറഞ്ഞു. അതിന്‍റെ പശ്ചാത്തലത്തില്‍ രണ്ടാമതൊരു പ്ലാന്‍ അദ്ദേഹം ഉണ്ടാക്കി. … അദ്ദേഹം പറയുന്നത് അത് കേരളീയരുടെ പാരന്പര്യമാണെന്നാണ്. ഞാന്‍ നോക്കിയിട്ട് അത് യൂറോപ്പിലെ പാരന്പര്യമാണ്. …”
സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് 1994 ല്‍ എടുത്ത ആരാധന പഠന ക്ലാസ്സില്‍ പറഞ്ഞത്.