ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ ഇടവക ദിനം ഞായറാഴ്ച രാവിലെ വി.കുർബ്ബാനയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു ഉത്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജേക്കബ് കെ. തോമസ് , ഫാ. ശമുവേൽ വർഗീസ്, ശ്രീ.ബാബു ജോർജ്ജ്, ശ്രീ. എം.എസ് വർഗീസ് , ശ്രീ. സീ.എ ജോണ്‍ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളില ഉന്നത സ്ഥാനങ്ങൾ ലഭിച്ചവർക്കുള്ള ഉപഹാരങ്ങളും ചാരിറ്റി വിതരണവും നടന്നു.