ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രപൊലീത്ത ഒര്‍ലാന്‌ടോ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവക സന്ദര്‍ശിക്കുന്നു
ഒര്‍ലാന്‌ടോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രപൊലീത്ത ജൂണ്‍ 20, 21 (ശനി, ഞായര്‍) തീയതിളില്‍ ഒര്‍ലാന്‌ടോ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവക സന്ദര്‍ശിക്കുന്നു.
ജൂണ്‍ 20-ശനിയാഴ്ച വൈകിട്ട് 6-ന് ഡോ.അലക്സ് അലക്സാണ്ടറുടെ ഭവനത്തിൽ നടക്കുന്ന പ്രയർ മീറ്റിങ്ങിലും മാര്‍ യൂലിയോസ് മെത്രപൊലീത്ത പങ്കെടുക്കും. ജൂണ്‍ 21 -ന് ഞായറാഴ്‌ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരവും, തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും അഭിവന്ദ്യ യൂലിയോസ് മെത്രപൊലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. വികാരി ഫാ: ജോണ്‍സണ്‍ പുഞ്ചക്കോണം സഹകാര്‍മികത്വം വഹിക്കും. തുടർന്ന് 11.30-ന് നടക്കുന്ന സൌത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനദിനാഘോഷം അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപൊലീത്ത ഉദ്‌ഘാടനം ചെയ്യും. ഈ വർഷം ഗ്രാജുവേറ്റ് ചെയ്ത വിദ്യാർഥികളെ അനുമോദിച്ചുകൊണ്ട് അധ്യാത്മിക സംഘടനകളുടെ വാർഷികവും നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാ: ജോണ്‍സണ്‍ പുഞ്ചക്കോണം (വികാരി) 770-310-9050
St.Marys Orthodox Church
808, 4th Street,
Orlando, FL 32824
407-574-2550