ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ് ഷാലു കുര്യന്

shalu_kurian

മികച്ച നെഗറ്റീവ് റോളിനുള്ള അവാര്‍ഡ് ഷാലു കുര്യന്‍ ഏറ്റുവാങ്ങി

മികച്ച നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചതിനുള്ള ഈ വര്‍ഷത്തെ ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ് ഷാലു കുര്യന് ലഭിച്ചു. അങ്കമാലിയില്‍ നടന്ന അവാര്‍ഡ് നൈറ്റില്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

ഏഷ്യാനെറ്റ് സീരിയലായ ‘ചന്ദനമഴ’യില്‍ ‘വര്‍ഷ’ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് പുരസ്‌കാരം. ഷാലുകുര്യന്‍ 14 ടെലിവിഷന്‍ പരമ്പരകളിലും ഒന്‍പത് ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പല ടെലിവിഷന്‍ പരിപാടികളുടെ അവതാരകയും നിരവധി പരസ്യങ്ങളില്‍ മോഡലുമായിരുന്നു. കഴിഞ്ഞ വര്‍ഷം ഏഷ്യാനെറ്റിന്റെ പ്രത്യേക ജൂറി പുരസ്‌കാരം ഷാലുവിന് ലഭിച്ചിരുന്നു.

കോട്ടയം ജില്ലയിലെ കങ്ങഴ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയാണ് മാതൃഇടവക. കങ്ങഴ വണ്ടാനത്തുവയലില്‍ കുര്യന്‍ വി ജേക്കബ്ബിന്റെയും ജയ് കുര്യന്റെയും (ഓര്‍ത്തഡോക്‌സ് സഭയുടെ മാനേജ്‌മെന്റിന്‍ കീഴിലുള്ള പാമ്പാടി എം.ഡി.എല്‍.പി സ്‌കൂള്‍ അദ്ധ്യാപിക) മകളാണ് ഷാലു. നിരണം മെത്രാസനത്തിലെ വൈദികനായിരുന്ന മല്ലപ്പള്ളി ആനിക്കാട് മാവുങ്കല്‍ ഫാ. എം.എ. തോമസിന്റെ മകളുടെ മകളാണ് ഷാലു. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസം.