ഫിലിപ്പോസ് ഫിലിപ്പിന്റെ മാതാവ് കുഞ്ഞമ്മ ഫിലിപ്പോസ് (88 ) അടൂരിൽ നിര്യാതയായി
മലങ്കര ഓർത്തോഡോക്സ് സഭാ മുൻ മാനേജിഗ് കമ്മറ്റി അംഗവും, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന കൌണ്‍സിൽ അംഗവും, ഫൊക്കാന എക്സിക്കുട്ടീവ് വൈസ് പ്രസിടന്റ്ടുമായ ശ്രി.ഫിലിപ്പോസ് ഫിലിപ്പിന്റെ മാതാവ് ശ്രിമതി.കുഞ്ഞമ്മ ഫിലിപ്പോസ് (88 ) വാർദ്ധക്യ സഹജമായ അസുഖം മൂലം അടൂരിലുള്ള സ്വവസതിയിൽ നിര്യാതയായി.
സംസ്‌കാര ശുശ്രൂഷകൾ 28-ന് വ്യാഴാഴ്ച മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവയുടെ പ്രധാന കാർമ്മികത്വത്തിലും , അടൂർ കടമ്പനാട് ഭദ്രാസന മെത്രാപൊലീത്ത ഡോ സഖറിയാസ് മാർ അപ്രേം, നിലക്കൽ ഭദ്രാസന മെത്രാപൊലീത്ത ജോഷ്വ മാർ നിക്കോദീമോസ് എന്നിവരുടെ സഹകാർമ്മികത്വത്തിലും അടൂർ കണ്ണംകൊട് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിൽ നടക്കും
മക്കള്‍: ജോണ്‍ ഫിലിപ്പോസ്, ലീലാമ്മ ഉമ്മൻ, ഫിലിപ്പോസ് ഫിലിപ്, സി പി ജേക്കബ് , സാറാമ്മ ജോസഫ് , മാത്യൂസ് ഫിലിപ്
മരുമക്കള്‍: സാറാമ്മ ജോണ്‍, എൻ കെ ഉമ്മൻ, ലിസി ഫിലിപ്പ് , റുബി ജേക്കബ് , രാജൻ ജൊസഫ്, അനു മാത്യു
അനുശോചനം രേഖപ്പെടുത്തി
ശ്രി.ഫിലിപ്പോസ് ഫിലിപ്പിന്റെ പ്രീയ മാതാവിന്റെ വേര്‍പാടില്‍ ഫൊക്കാന പ്രസിടന്റ് ജോണ്‍ പി ജോണ്‍, സെക്രട്ടറി വിനോദ് കെആർകെ, ട്രസ്ടീ ബോർഡ് മെംബർ പോൾ കറൂകപിള്ളിൽ എന്നിവര്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഓർത്തോഡോക്സ് ടി.വിക്കുവേണ്ടി ചെയർമാൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രപൊലീത്ത, സി ഇ ഒ ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവർ അനുശോചനം രേഖപ്പെടുത്തി.