മലങ്കര ഓര്‍ത്തഡോക്സ് സഭ ശുശ്രൂഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന അഖില മലങ്കര ശുശ്രൂഷക സംഘം വാര്‍ഷിക ക്യാമ്പ് മെയ് മാസം 27 മുതല്‍ 29 വരെ (ബുധന്‍, വ്യാഴം, വെള്ളി) തീയതികളില്‍ പരുമല സെമിനാരിയില്‍ വച്ച് നടത്തപ്പെടുന്നു. മെയ് 27 ബുധനാഴ്ച പ്രസ്ഥാനം പ്രസിഡന്റ് ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം ഡോ. യാക്കൂബ് മാര്‍ ഐറിനിയോസ് ഉദ്ഘാടനം ചെയ്യും. സന്ധ്യാനമസ്ക്കാരത്തെ തുടര്‍ന്ന് 7ന് സഖറിയാ മാര്‍ അന്തോണിയോസ് ക്ളാസ്സ് എടുക്കും. 28ന് രാവിലെ 7.30ന് റവ. ഡീ. ബിദീഷ് മാത്യു ക്ളാസ്സ് എടുക്കും. 9.30ന് പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ഡോ. റജി മാത്യു ഈ വര്‍ഷത്തെ ചിന്താവിഷയം അവതരിപ്പിക്കും. തുടര്‍ന്ന് ഫാ. ഫിലന്‍ പി. മാത്യു, ഫാ. ബ്രിന്‍സ് മാത്യൂസ് എന്നിവര്‍ ക്ളാസ്സ് എടുക്കും. 2.30ന് നടക്കുന്ന ശില്പശാല ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് ഉദ്ഘാടനം ചെയ്യും. സന്ധ്യാ നമസ്ക്കാരത്തെ തുടര്‍ന്ന് 7ന് നടക്കുന്ന സമാപന സമ്മേളനം പരി. ബസ്സേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്യും. 8.30ന് ഫാ. ജിബി കെ പോള്‍, ഫാ. യാക്കോബ് തോമസ് എന്നിവര്‍ ഗാനപരിശീലനവും വി. കുര്‍ബ്ബാനയ്ക്കുള്ള ഒരുക്ക ധ്യാനവും നയിക്കും. 29ന് രാവിലെ 7ന് ഡോ. തോമസ് മാര്‍ അത്താനാസിയോസ് വി. കുര്‍ബ്ബാന അര്‍പ്പിക്കും.തുടര്‍ന്ന് നടക്കുന്ന അവലോകനം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവയോടെ ക്യാമ്പ് അവസാനിക്കും.