റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജം അയിരൂര്‍ ഡിസ്‌ട്രിക്‌ട് സമ്മേളനം മെയ് 22–ന് വെളളിയാഴ്‌ച രാവിലെ 9.30 മുതല്‍ അയിരൂര്‍ മാര്‍ ബഹനാന്‍ പഴയപളളിയില്‍ വച്ച് നടത്തപ്പെടും. ഇടവക വികാരി വെരി.റവ.കെ.റ്റി.മാത്യൂസ് റമ്പാന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും. സമാജം ഭദ്രാസന വൈസ്‌പ്രസിഡന്റ് റവ.ഫാ.വില്‍സണ്‍ മാത്യൂസ് തെക്കിനേത്ത്, സമാജം ഭദ്രാസന ജനറല്‍ സെക്രട്ടറി ശ്രീമതി ലില്ലിക്കുട്ടി മാത്യു, ജോയിന്റ് സെക്രട്ടറി ശ്രീമതി ശോശാമ്മ ജോര്‍ജ്ജ്, ഡിസ്‌ട്രിക്‌ട് സെക്രട്ടറി ശ്രീമതി ലീലാമ്മ വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും. നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീകരണ വിഭാഗം ഡയറക്‌ടര്‍ റവ.ഫാ.സൈമണ്‍ വര്‍ഗീസ് ക്ലാസ്സ് നയിക്കും.