റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്‌കൂള്‍ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ 2015–16 അദ്ധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ തലത്തില്‍ 8 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠനം ആരംഭിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയും “വിദ്യാരംഭ മാര്‍ഗ്ഗനിര്‍ദ്ദേശ ക്ലാസ്സും പ്രാര്‍ത്ഥനാദിനവും” മെയ് 17–ന് ഞായറാഴ്‌ച റാന്നി സെന്റ് തോമസ് അരമനയില്‍ നടത്തി. അരമന ചാപ്പലില്‍ രാവിലെ 7 മണിക്ക് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും നടന്നു. 10 മണി മുതല്‍ Coimbatore, Easa College of Engineering and Technology & Amritha University Counsellor-ഉം, DD4 ചാനലില്‍ വീട്ടുവിശേഷം പ്രോഗ്രാമില്‍ പ്രമുഖനുമായ പ്രൊഫ. ക്രിഷ് കുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശ ക്ലാസ്സ് നടത്തി. ഓരോ കുട്ടിയുടെയും വ്യക്തിജീവിതത്തിന്റെ വളര്‍ച്ചയില്‍ സ്വന്തം മാതാവിന്റെ സ്ഥാനവും പരസ്‌പര കരുതലും നത്ത ചെയ്യുവാനുളള വഴികളും പ്രൊഫ..ക്രിഷ് കുട്ടികളെ ബോധ്യപ്പെടുത്തി. വിജയത്തിലേക്കുളള മന്ത്രങ്ങളും സമൂഹത്തെയും സഹജീവികളെയും സ്‌നേഹിക്കുന്നതിലുളള ആര്‍ജവവും ദുര്‍മാര്‍ഗത്തിലേക്ക് വീഴാതിരിക്കാനുളള പ്രചോദനവും കുട്ടികള്‍ക്ക് ക്ലാസ്സില്‍ നിന്ന് ലഭിച്ചു. സണ്ടേസ്‌കൂള്‍ ഭദ്രാസന വൈസ് പ്രസിഡന്റ് റവ.ഫാ.തോമസ് കുന്നുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്‌തു. റവ.ഫാ.ഷൈജു കുര്യന്‍, റവ.ഫാ.യൂഹാനോന്‍ ജോണ്‍, ശ്രീ.ഒ.എം.ഫിലിപ്പോസ്, ശ്രീ.ജോസ്.കെ.എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു. റവ.ഫാ.ഷൈജു കുര്യന്റെ നേതൃത്വത്തില്‍ ഗാനശുശ്രൂഷയും സമര്‍പ്പണ പ്രാര്‍ത്ഥനയും നടന്നു.