Historic meeting of Catholicos Baselios Palouse II with Patriarch Ignatius Aphrem II take place at the Mother See of Holy Etchmiadzin

IMG_3013 (1)

പ. പിതാവും പ. അപ്രേം പാത്രിയര്‍ക്കീസും കൂടിക്കണ്ടു.

bava_aprem_ii

bava_patriarch3 bava_patriarch4

bava_patriarch1 bava_patriarch2

ദൈവത്തിനു സ്തുതി. ഒടുവില്‍ അത് സംഭവിച്ചു

ഇതാ, സഹോദരന്മാര്‍ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!3അതു വസ്ത്രത്തിന്റെ വിളുമ്പിലേക്കു നീണ്ടു കിടക്കുന്ന താടിയിലേക്കു, അഹരോന്റെ താടിയിലേക്കു തന്നേ, ഒഴുകുന്നതായി അവന്റെ തലയിലെ വിശേഷതൈലം പോലെയും4സീയോന്‍ പര്‍വ്വതത്തില്‍ പെയ്യുന്ന ഹെര്‍മ്മോന്യ മഞ്ഞു പോലെയും ആകുന്നു; അവിടെയല്ലോ യഹോവ അനുഗ്രഹവും ശാശ്വതമായുള്ള ജീവനും കല്പിച്ചിരിക്കുന്നതു.

 

അര്‍മീനിയായിലെത്തിയിരിക്കുന്ന പ. മാര്‍ത്തോമ്മാ പൗലോസ് രണ്ടാമനും പ. ഇഗ്നാത്തിയോസ് അപ്രേം പ്രഥമനും തമ്മില്‍ കൂടിക്കണ്ടു. ഇരുവരും മറ്റാരെയും കൂടാതെ ഒരുമിച്ചിരുന്ന് ഇന്നു രാവിലെ പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തു.

പ. പിതാവിനോടൊപ്പം മലങ്കര സഭാ സമാധാനത്തിനായി അതിയായ ആഗ്രഹിക്കുന്ന ഫാ. ഡോ. കെ. എം. ജോര്‍ജും പ. സുന്നഹദോസ് സെക്രട്ടറിയുമുണ്ട്. യാക്കോബായ വിഭാഗം പ. സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രീഗോറിയോസും സമ്മേളനത്തിന് എത്തിയിട്ടുണ്ട്. സഭാ സമാധാനത്തെക്കുറിച്ചുള്ള അനൗപചാരിക സംഭാഷണങ്ങള്‍ നടക്കുവാന്‍ സാധ്യതയുള്ളതായി അറിയുന്നു.

2012 നവംബര്‍ 18 ന് കെയ്റോയില്‍ കോപ്റ്റിക് പോപ്പ് തെവദ്രോസ് രണ്ടാമന്‍റെ സ്ഥാനാരോഹണവേളയില്‍ പ. മാര്‍ത്തോമ്മാ പൗലോസ് രണ്ടാമനും പ. സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസും തമ്മില്‍ കണ്ടതിനു ശേഷം ആദ്യമായാണ് ഇരു സഭകളുടെയും തലവന്മാര്‍ കണ്ടുമുട്ടുന്നത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പെട്ടെന്നുണ്ടായ കൂടിക്കാഴ്ചയെ തുടര്‍ന്ന് പ. പിതാവിന് ഉദ്ദേശിച്ച സമയത്ത് അര്‍മീനിയായില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്നതു മൂലം ആദ്യ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ സാധിച്ചില്ല.

ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭാ തലവന്മാരുടെ സമ്മേളനത്തില്‍ പ. പിതാവ് പങ്കെടുത്തു.

Historic meeting of Catholicos Baselios Palouse II with Patriarch Ignatius Aphrem II take place at the Mother See of Holy Etchmiadzin

Dr Rubin (OCP Delegate of Yerevan & All Armenian)
OCP News Service – 23/4/15

Yerevan: The historic meeting between His Holiness Ignatius Aphrem II – Patriarch on the Apsotolic throne of St Peter  and Primate of the Syriac Orthodox  Church of Antioch and All East and His Holiness Baselios Paulose II of the East –Catholicose on the Apostolic Throne of St. Thomas – Primate of the Indian Orthodox Malankara Church took place at the Mother See of Holy Etchmiadzin which is the headquarters of the Armenian Apostolic Orthodox Church. The Prelates shared immense joy and pleasure during the very rare apostolic brotherly encounter.

Both prelates are in Yerevan to take part in the 100th Anniversary of the Armenian Genocide. Catholicos and the Indian Orthodox delegation was give a warm welcome by the Church of Armenia. The Primate of the Indian Church also met with His Holiness Pope Tawadros II of Alexandria, with Catholicos-Patriarch Karekin II of All Armenia, various Eastern Orthodox Prelates including His Beatitude Thikon- Primate of the Orthodox Church in America and  other ecumenical guests.

Pics:

Source:
OCP News Service

bava_patriarch

പരിശുദ്ധ കാതോലിക്കാ ബാവാ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുമായി കൂടിക്കാഴ്ച്ച നടത്തി

പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും കൂടിക്കാഴ്ച നടത്തി. അര്‍മീനിയയില്‍ നടന്ന വംശഹത്യയുടെ ശതാബ്ദി അനുസ്മരണ – വിശുദ്ധീകരണ ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിനെത്തിയതാണ് ഇരുവരും.

ബുധനാഴ്ച വൈകുന്നേരം നടന്ന വിരുന്നുസല്‍ക്കാരത്തില്‍ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ ആശ്ളേഷിച്ചാണ് ഇരുവരും പരസ്പരം സ്വീകരിച്ചത്. വ്യാഴാഴ്ച രാവിലെ പ്രഭാതഭക്ഷണ വേളയില്‍ ബാവാമാര്‍ മാത്രമായി ഒരുമിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും ഒരുമിച്ചു മ്യൂസിയം സന്ദര്‍ശിച്ചു. ഉച്ചയ്ക്കുശേഷം ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാ തലവന്മാരുടെ യോഗത്തിലും ഇരുവരും പങ്കെടുത്തു. സിറിയന്‍, മലങ്കര, കോപ്റ്റിക്, ഇത്യോപ്യന്‍, എറിത്രിയന്‍, അര്‍മീനിയന്‍ എന്നീ ആറു സഭകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.

ആഡിസ് അബാബയില്‍ 1965ല്‍ കൂടിയതിനു ശേഷം ആദ്യമായിട്ടാണു തലവന്മാര്‍ ഒരുമിച്ചുവരുന്നത്. അന്നു പരിശുദ്ധ യാക്കോബ് തൃതീയന്‍ ബാവായും പരിശുദ്ധ ഔഗേന്‍ ബാവായും ഇതില്‍ പങ്കെടുത്തിരുന്നു. ആ സമ്മേളനത്തിന്റെ സുവര്‍ണ ജൂബിലി കൂടിയാണിപ്പോള്‍. കോപ്റ്റിക് സഭാ തലവന്‍ പോപ്പ് തെവദ്രോസ് രണ്ടാമന്‍, മാരോനൈറ്റ് കത്തോലിക്കാ പാത്രിയര്‍ക്കീസ് കര്‍ദിനാള്‍ ബഷാര ബുട്രോസ് അല്‍ റായി എന്നിവര്‍ ഉള്‍പ്പെടെ വിവിധ സഭാതലവന്മാര്‍ പരിപാടികളില്‍ പങ്കെടുക്കുന്നു.

സിറിയന്‍ ഓര്‍ത്തഡോക്സ് സഭാ പ്രതിനിധി സംഘത്തില്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസും ഉള്‍പ്പെടുന്നു. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഫാ. ഡോ. കെ.എം. ജോര്‍ജ്, ഫാ. ഏബ്രഹാം തോമസ്, ഫാ. തോമസ് സഖറിയാ, ഡീക്കന്‍ സന്തോഷ് ബാബു, മാനേജിങ് കമ്മിറ്റി അംഗം ജേക്കബ് മാത്യു കൊളഞ്ഞിക്കൊമ്പില്‍ എന്നിവരും മലങ്കര ഓര്‍ത്തഡോക്സ് സഭാ പ്രതിനിധി സംഘത്തിലുണ്ട്.

Manorama First Page Exclusive News, 24-4-2015