കോലഞ്ചേരി പള്ളികേസ് ഓഗസ്റ്റ്‌ 19-ലേക്ക് മാറ്റി വച്ചു

കോലഞ്ചേരി പള്ളി : യാക്കോബായ വിഭാഗത്തിന്‍റെ പ്രത്യേക അനുമതി ഹർജി ആവശ്യം സുപ്രീം കോടതി അനുവദിച്ചില്ല. കേസ് വിശദമായ വാദം കേള്‍ക്കുന്നതിനു ഓഗസ്റ്റ്‌ 19 ലേക്ക് മാറ്റി വച്ചു.

kolenchery_mosc_church

കോലഞ്ചേരി പള്ളിയ സംബന്ധിച്ച് ഓര്‍ത്തഡോക്‍സ്‌ സഭയ്ക്ക് അനുകൂലം ആയി RFA 589,655/2013 ല്‍ ഉണ്ടായ കേരള ഹൈകോടതി വിധിയെ ചോദ്യം ചെയ്തു കൊണ്ട് യാക്കോബായ വിഭാഗത്തിന്റെ പ്രത്യേക അനുമതി ഹര്‍ജി ബഹു സുപ്രീം കോടതിയില്‍ നല്‍കുകയുണ്ടായി. ഈ ഹര്‍ജികള്‍ അപ്പീല്‍ ആയി സ്വീകരിക്കണമോ എന്നുള്ള പ്രാരംഭ വാദം കോടതി ഇത് വരെ പരിഗണിച്ചിട്ടില്ല. അതിനുള്ള നടപടി ക്രമങ്ങള്‍ ആണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ കേസില്‍ ബഹു ഹൈ കോടതി വിധി സ്റ്റേ ചെയ്യണമെന്നും കേസ് പ്രത്യക അനുമതി ഹര്‍ജി ആയി (SLP) പരിഗണിക്കണം എന്നുള്ള ആവശ്യം 2013 മുതല്‍ ഉന്നയിച്ചു വരികയാണ്‌. ഇന്നും ഈ ആവശ്യങ്ങള്‍ കോടതിയില്‍ ഉന്നയിക്കുകയുണ്ടായി. എന്നാല്‍ ഓര്‍ത്തഡോക്‍സ്‌ സഭയുടെ ശക്തമായ വാദം മൂലം യാക്കോബായ വിഭാഗത്തിന്‍റെ ഈ ആവശ്യം കോടതി അന്ഗീകരിക്കുകയുണ്ടയില്ല. കേസിന്‍റെ മുഴുവന്‍ വിശദാംശങ്ങള്‍ ആരാഞ്ഞ കോടതി നിലവിലെ ഹൈ കോടതിയില്‍ ഉള്ള കേസ് സംബന്ധമായ എല്ലാ ഫയലും ബഹു സുപ്രീം കോടതയില്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനായി സുപ്രീം കോടതി ഈ കേസ് സുപ്രീം കോടതിയുടെ വാര്‍ഷീക അവദിക്ക് ശേഷം പരിഗണിക്കുന്നതിനായി ഓഗസ്റ്റ്‌ 19 ലേക്ക് മാറ്റി.