അബുദാബി സെന്റ്‌ ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഉയിർപ്പ് ഉയിർപ്പ് പെരുനാൾ ആചരിച്ചു

DSC_0001 DSC_0011

പ്രത്യാശയുടെയും  സമാധാനത്തിന്റെയും സന്ദേശം നല്കികൊണ്ട്  അബുദാബി സെന്റ്‌  ജോർജ്  ഓർത്തഡോക്സ് കത്തീഡ്രലിൽ ഉയിർപ്പ് ഉയിർപ്പ്  പെരുനാൾ    ആചരിച്ചു .
 
നീണ്ട  അമ്പതു  ദിവസത്തെ  കഠിനമായ  നോമ്പ്  ഉപവാസത്തിന്  വിരാമം  കുറിച്ചു കൊണ്ട്  അബുദാബി സെന്റ്‌  ജോർജ്  ഓർത്തഡോക്സ് കത്തീഡ്രലിൽ ഉയിർപ്പ്  പെരുനാൾ അചരിച്ചു. ഉയിർപ്പ്  പെരുനാൾ  ശുശ്രൂഷകൾക്ക്   ഓർത്തഡോക്സ്  സഭയുടെ   നിലയ്ക്കൽ  ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.  ജോഷ്വാ  മാർ  നിക്കോദിമോസ്  മെത്രപോലിത്താ, ഇടവക  വികാരി  റവ.ഫാ. എം.സി. മത്തായി  മാറാച്ചേരിൽ,  എന്നിവർ  മുഖ്യകാർമ്മികത്വം   വഹിച്ചു  ആയിരക്കണക്കിനു    വിശ്വാസികൾക്ക്    ആരധനകൾക്കായി  വിപുലമായ  ക്രമീകരണങ്ങളാണ് പള്ളിയിൽ  ഒരിക്കിയിരുന്നത് .    കത്തീഡ്രൽ  ട്രസ്റ്റി ശ്രീ .എ. ജെ. ജോയ്കുട്ടി, സെക്രട്ടറി ശ്രീ.  സ്റ്റീഫൻ  മല്ലേൽ, മാനേജിംഗ് കമ്മറ്റി  അംഗങ്ങൾ എന്നിവർ     ക്രമീകണങ്ങൾക്ക്   നേതൃത്വം നല്കി .

Photos