പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഒരു വര്‍ഷം നീളുന്ന ചരമ കനക ജൂബിലി പരിപാടികള്‍ക്കു പാമ്പാടി ദയറായില്‍ തുടക്കം. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പരിശുദ്ധ പാമ്പാടി തിരുമേനി യുടെപ്രാര്‍ഥനാപൂര്‍ണമായ ജീവിതവും പ്രവര്‍ത്തനവും സഭയുടെ ആത്മീയ വളര്‍ച്ചയ്ക്കു വലിയ പങ്കു വഹിച്ചതായി കാതോലിക്കാബാവാ പറഞ്ഞു. സഹജീവികളോടുള്ള പരിശുദ്ധ പാമ്പാടി തിരുമേനിയുടെ കാരുണ്യവും വേദനിക്കുന്നവരോടുള്ള കൂട്ടായ്മയും സമൂഹത്തില്‍ എത്തുന്ന വിധമായിരിക്കണം ചരമ കനക ജൂബിലി പരിപാടികള്‍ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പരിപാടികള്‍ പ്രഫ. ജേക്കബ് കുര്യന്‍ ഒാണാട്ട് വിശദീകരിച്ചു. 50 വിദ്യാര്‍ഥികളെ ദത്തെടുക്കുക, 50 ഭവനങ്ങളുടെ നിര്‍മാണം, 50 പേര്‍ക്കു വിവാഹ ധനസഹായം, പാലിയേറ്റീവ് കെയര്‍ വിപുലീകരണം ഉള്‍പ്പെടെ 20 പദ്ധതികള്‍ ആവിഷ്കരിച്ചു.ഫാ. ടി.ജെ. ജോഷ്വ ജനറല്‍ കണ്‍വീനറും ഫാ. തോമസ് വര്‍ഗീസ് കാവുങ്കല്‍ കോ-ഒാര്‍ഡിനേറ്ററും ദയറാ മാനേജര്‍ ഫാ. മാത്യു കെ. ജോണ്‍ ഫിനാന്‍സ് കമ്മിറ്റികണ്‍വീനറുമായി ഒാര്‍ഗനൈസിങ് കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചു. പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 50-ാം ഒാര്‍മപ്പെരുന്നാള്‍ ആചരണം ഇന്നലെ പാമ്പാടി ദയറയില്‍ സമാപിച്ചു.കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന പെരുന്നാള്‍ കുര്‍ബാനയ്ക്കും തുടര്‍ന്നു നടന്ന നേര്‍ച്ചവിളമ്പിലും ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.