കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹഇടവകയുടെ ദു:ഖവെള്ളി ശുശ്രൂഷകൾക്ക്, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയസ് മെത്രാപ്പോലിത്താ മുഖ്യകാർമ്മികത്വം വഹിച്ചു. ഏപ്രിൽ 3 വെള്ളിയാഴ്ച്ച അബ്ബാസിയ മെറിനാ ഹാളിൽ നടന്ന ശുശ്രൂഷകൾക്ക് ഫാ. മത്തായി ഇടയനാൽ കോർ-എപ്പിസ്കോപ്പാ,ഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. റെജി സി. വർഗീസ് എന്നിവർ സഹകാർമ്മികത്വം വഹിച്ചു.
സകലമാനവരാശിയുടെയും രക്ഷയ്ക്കായി ക്രിസ്‌തു കുരിശു മരണം വരിച്ചതിന്റെ ഓർമ്മ കൊണ്ടാ ടുന്ന ദു:ഖവെള്ളിയുടെ ശുശ്രൂഷയിൽ ആയിരങ്ങൾ പങ്കുചേർന്നു. ഏകദേശം 8 മണിക്കൂറോളാം നീണ്ടുനിന്ന ശുശ്രൂഷയിൽ പങ്കുചേർന്ന ഏവർക്കും ഇന്ത്യൻ സെന്റ്രൽ സ്കൂൾ അങ്കണത്തിൽ കഞ്ഞി വിതരണവും നടത്തി.