ഓശാന  by ഫാ. ബിജു മാത്യു പുളിക്കൽ

Fr.Biju Mathai Pulickal oshana
ദൈവവും മനുഷ്യനും പ്രകൃതിയും മൃഗജാലങ്ങളും സംഗമിക്കുന്ന ഉത്സവം !
ആർക്കാൻ കാക്കുന്ന കല്ലുകൾ
ഉടയോൻ ഉദ്ദേശിച്ച സൗഹൃദം
മാനവ സാമ്രാജ്യങ്ങൾ ക്കെതിരേ മഹാ പ്രവാഹം

ഒലിവില – ശാന്തി
പ്രളയമില്ലാക്കാലം
കുരുത്തോല – വിശുദ്ധി
വിരിയുന്നതിനു മുമ്പുളള വിശുദ്ധി – ഉദരത്തിലെ നീ
വിശുദ്ധി നേടാൻ – ചാട്ടവാറാക്കണം നിൻറെ കുരുത്തോലകൾ
വിശുദ്ധി -ഒരു പോരാട്ടം -അകത്തും പുറത്തും
ക്രയ വിക്രയ മേശകളെ തകർക്കുന്ന പോരാട്ടം
ബലിക്കല്ലിലെ വ്യവഹാരങ്ങൾ ,ചോരന്റെ ചോരക്കൊതികൾ
നിസ്ക്കാര ഭൂമികൾ -തസ്ക്കരാസനങ്ങൾ
ആവണം പ്രാർത്ഥനാലയങ്ങൾ – സമസ്ത കൽ സൗധങ്ങളും
എൻ തനുവാം മണ്‍ സൗധവും
ഇനിയോരോശാന പാടാം – ഓശാന ദാവീദു പുത്രന് ഓശാന