മെഡിക്കല്‍ ക്യാമ്പ് നടത്തി

nilackal_camp

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന ബാലസമാജത്തിന്റെ ആഭിമുഖ്യത്തിലുളള 3-ാമത് മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ച് 21-ാം തീയതി ശനിയാഴ്ച അയിരൂര്‍ വെളളയില്‍ മാര്‍ ഗ്രീഗോറിയോസ് മിഷന്‍ സെന്ററില്‍ നടന്നു.
നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ഭദ്രാസന ബാലസമാജം വൈസ്പ്രസിഡന്റ് ഫാ.ജോസഫ്സാമുവേല്‍, ഭദ്രാസന കൌണ്‍സില്‍ അംഗം ഫാ.ജോജി മാത്യു, ഭദ്രാസന ശുശ്രൂഷകസംഘം വൈസ്പ്രസിഡന്റ് ഫാ.ജോബ്.എസ്.കുറ്റിക്കണ്ടത്തില്‍, ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍ എന്‍.സുഗതന്‍, വാര്‍ഡ് മെമ്പര്‍ അജിത്ത് റ്റി, മുന്‍ വാര്‍ഡ് മെമ്പര്‍ എന്‍.ജി.ശിവരാമന്‍, ഭദ്രാസന വികസന കേന്ദ്ര കമ്മറ്റിയംഗം പ്രൊഫ.പി.എ ഉമ്മന്‍, ഭദ്രാസന കൌണ്‍സില്‍ അംഗം ജേക്കബ് മാത്യൂ, ഭദ്രാസന ബാലസമാജം സെക്രട്ടറി ജേക്കബ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലെ നേത്രചികിത്സാ വിഭാഗം ഡോക്ടര്‍മാര്‍ നേത്ര പരിശോധയ്ക്കും റാന്നി കൊശമറ്റം മെഡിലാബ് ടീം രക്ത ഗ്രൂപ്പ് നിര്‍ണ്ണയ-രക്തപരിശോധയ്ക്കും നേതൃത്വം നല്‍കി.