ഗാല പള്ളിയില്‍ ഹാശ ആഴ്ച വിശുദ്ധ വാരാഘോഷം

 

 

ഗാല സെന്റ്‌  മേരീസ് ഓര്‍ത്തഡോക്‍സ്‌  ഇടവക ഹാശ ആഴ്ച

ആചരിക്കുന്നു . അന്‍പതു നോമ്പിനോടനുബന്ധിച്ചു ഗാല പള്ളിയില്‍

പ്രത്യേകം  തയ്യാറാക്കിയ ശിതികരിച്ച പന്തലില്‍വച്ച് വിശുദ്ധ വാരം

ആചരിക്കുന്നു . 27 ന് വെള്ളിയാഴ്ച  രാവിലെ 7 മണിക്ക് വി;

കുര്‍ബാനയെ  തുടര്‍ന്ന് നാല്പതാം വെള്ളി,  സഭയുടെ കാതോലിക്ക

ദിനമായി ആചരിക്കുന്നു .കുര്‍ബാനനന്തരം ചേരുന്ന പൊതു

സമ്മേളനത്തില്‍  റവ. ഫാ. ഡോ.ജോസി ജേക്കബ്‌ മുഖ്യ അതിഥി

യായിരിക്കും .28 നു ശനിയാഴ്ച 7 മണിക്ക് കുര്‍ബാന .വൈകിട്ട്  7

മണിക്ക് ഹോശാന പെരുന്നാള്‍. 29 നു ഞായറാഴ്ച  മുതല്‍ 2  നു

വ്യാഴഴ്ച വരെ വൈകിട്ട് 7 മണി മുതല്‍, ഫാ ജോസി ജേക്കബ്‌

നയിക്കുന്ന ആത്മീയ പ്രഭാഷണം.

ഒന്നാം തിയതി ബുധനാഴ്ച വൈകിട്ട് 6 മുതല്‍ ഹൂസോയോ ,തുടര്‍ന്ന്  7 മണി മുതല്‍പെസഹാ പെരുന്നാള്‍. നേര്‍ച്ച വിളമ്പ് . മൂന്നിന്

വെള്ളിയാഴ്ച രാവിലെ 7 മുതല്‍ 2 മണി വരെ ദുഖവെള്ളിയാഴ്ച

ആചരണവും തുടര്‍ന്ന് സമൂഹ കഞ്ഞി വിതരണവും. നാലിന്

ശനിയാഴ്ച രാവിലെ 8 മുതല്‍ 10 വരെ കുര്‍ബാന . വൈകിട്ട് 7 മണി

മുതല്‍  ഈസ്റ്റര്‍  സര്‍വീസ് .തുടര്‍ന്ന് സമൂഹ സദ്യ. എന്നിവ നടക്കും

എന്ന് വികാരി ഫാ ജോര്‍ജ് വര്‍ഗീസ്‌ അറിയിച്ചു.

പരിപാടികളുടെ നടത്തിപ്പിനായി പി സി ചെറിയാന്‍ട്രസ്റി , കെ  സി

തോമസ്‌ , സെക്രടറി ,മാത്യു നൈനാന്‍, തോമസ്‌ ഡാനിയേല്‍, കണ്‍വീനര്‍

മാരായ  ഒരു കമ്മറ്റിയും  പ്രവര്‍ത്തിക്കുന്നു .