പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ആരംഭിച്ചു

synod_2015_1

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ എല്ലാ മെത്രാപ്പോലീത്താമാരും അംഗങ്ങളായുള്ള പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ചു. പതിവനുസരിച്ച് വലിയനോമ്പിന്റെ ആരംഭകാലത്ത് ആരംഭിച്ച് പരിശുദ്ധ വട്ടശ്ശേരില്‍ തിരുമിനിയുടെ പെരുന്നാളോടെ സമാപിക്കുന്ന സുന്നഹദോസില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഓരോ ദിവസവും ധ്യാനത്തോടെ ആരംഭിക്കുന്ന സമ്മേളനം കാലിക സഭാ – സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സഭാ ഭരണഘടന അനുസരിച്ച് വിശ്വാസം, പട്ടത്വം, അച്ചടക്കം എന്നീ കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കാന്‍ അധികാരമുള്ള സമിതിയാണിത്.