സ്വയത്തെ മരവിപ്പിക്കുന്നവനാണ് യഥാര്‍ത്ഥ നേതാവ് : ഡോ. തെയോഫിലോസ്

moms1

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് മര്‍ത്ത്മറിയം  വനിതാ സമാജത്തിന്റെ  നേതൃത്വ പരിശീലന ക്യാമ്പ് കഞ്ഞിക്കുഴി  മര്‍ത്ത്മറിയം വനിതാ സമാജം കേന്ദ്രമന്ദിരത്തില്‍ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസിന്റെ  അദ്ധ്യക്ഷതയില്‍  ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് ഉദ്ഘാടനം ചെയ്തു.

മനുഷ്യനിലെ “ഞാന്നെ” ഭാവം മരിച്ചെങ്കിലേ ഒരു വ്യക്തിക്ക് നല്ല നേതാവ് ആയിത്തീരുവാനും സമൂഹത്തില്‍ സമാധാനം വളര്‍ത്തിയെടുക്കുന്നതിനും സാധ്യമാകൂ എന്ന് ഉദ്ഘാടകന്‍ പ്രസ്താവിച്ചു. സമാധാനം  ലംഘിക്കുന്ന തരത്തില്‍ പാത്രിയര്‍ക്കീസ് ബാവായുടെ സന്ദര്‍ശം ഇടയായതിലും, സ്ത്രീ സമൂഹത്തെ കണ്ണുീരിലാക്കുന്ന മദ്യപാത്തെ നിര്‍മ്മാര്‍ജ്ജം ചെയ്യുന്നതില്‍ ഭരണകൂടം കാണിക്കുന്ന അനാസ്ഥയിലും സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. ഫാ. മാത്യു വര്‍ഗ്ഗീസ് പുളിമൂട്ടില്‍, ഫാ. ജോണ്‍ ശങ്കരത്തില്‍. പ്രൊഫ. മേരി മാത്യു, അക്കാമ്മ പോള്‍, മറിയാമ്മ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. റവ. ഫാ. സഖറിയാ നാൈന്‍ ചിറത്തിലാട്ട്, റവ. സി.റബേക്ക എന്നിവര്‍ ക്ളാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 250 പ്രതിനിധികള്‍ സംബന്ധിച്ചു.