അശുദ്ധമായ ലോകത്തിൽ വിശുദ്ധരാകുവീൻ: മാർ സെരാഫിം 

Mar_Seraphim

റാസ്‌ അല ഖൈമ: അശുദ്ധമായ ഈ ലോകത്തിൽ വിശുദ്ധരായി ജീവിക്കുവാൻ എബ്രഹാം മാർ  സെരഫിം മെത്രാപോലിത്ത വിശ്വാസികളെ ആഹ്വാനം ചെയ്തു.
റാസ്‌ അല ഖൈമ സൈന്റ്റ്‌  മേരിസ് ഓർത്ത് ഡോകസ്  ദേവാലയത്തിൽ വിശുദ്ധ ദൈവമാതാവിന്റ നാമത്തിലുള്ള പെരുന്നാളിന്റ മൂഖ്യ   കാർമിഖത്വം വഹിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കൾ വളർന്നു വരുന്ന തലമുറയുടെ ആത്മീയ പരിഭോഷണത്തിന് ശ്രേദ് ധി ക്കണം. ഈ ലോകം അശുദ്ധമായിരിക്കാം അതിൽ വിശുദ്ധരായി ജീവിക്കുക എന്നതാണ് ഒരു ക്രിസ്തിയാനി എന്ന നിലയിൽ നമ്മളുടെ ലക്ഷ്യം അദ്ദേഹം പറഞ്ഞു.
വി.കുർബ്ബാനക്കു ശേഷം റാസ്‌ അല ഖൈമ സൈന്റ്റ്‌  മേരിസ് സണ്‍‌ഡേ സ്കൂളിൽ ഈരുപതഞ്ചു വർഷം പൂർത്തിയകിയ അദ്ധ്യാപകരെ പ്രത്യേകം ആദരിച്ചു.  ഒരു മാസമായി യു.ഏ.യിലെ വിവിധ ദേവാലയങ്ങളിലെ ശുശ്രൂഷക്ക് ശേഷം ഇന്നലെ വൈകുന്നേരം ബംഗളുരുവിലേക്ക് മെത്രാപോലിത്ത മടങ്ങി.