സിസ്റ്റര്‍ ജൂലിയാനക്ക് സഭയുടെ അന്ത്യപ്രണാമം

sr_juliana

കുന്നംകുളം: സെന്റ് മേരി മഗ്ദലിന്‍ കോണ്‍വെന്റ് സ്ഥാപകരില്‍ ഒരാളായ സിസ്റ്റര്‍ ജൂലിയാന ഒ.സി.സി. (78) അന്തരിച്ചു.  ശവസംസ്‌കാരം വെള്ളിയാഴ്ച  അടുപ്പുട്ടി കോണ്‍വെന്റ് ചാപ്പലിലെ സെമിത്തേരിയില്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെയും മറ്റു മെത്രാപ്പോലീത്തമാരുടെയും കാര്‍മികത്വത്തില്‍ നടത്തി .അഭി:  മാത്യൂസ്‌ മാര്‍ സേവേറിയോസ്,അഭി: .യുഹാനോന്‍ മാര്‍ പോളികാര്‍പോസ് എന്നിവർ സഹകാർമികരായിരുന്നു .അഭി യുഹന്നോൻ മാര്‍ മിലിത്തിയോസ്  ധുപപ്രാർത്ഥന നടത്തി . സഭയിലെ പട്ടക്കാരും സിസ്റ്റർസും  അടക്കം വലിയൊരു ജനാവലി സന്നിഹിതരായിരുന്നു.സെന്റ് മേരി മഗ്ദലിന്‍ കോണ്‍വെന്റ് എല്‍.പി., യു.പി. സ്‌കൂള്‍ പ്രധാനാധ്യാപിക, മദര്‍ യോഹന്ന ചാരിറ്റബിള്‍ സൊസൈറ്റി കരുണാലയം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മരത്താംകോട് കോലാടി വടക്കൂട്ട് പരേതരായ കാക്കു-കുഞ്ഞാമ്മ ദമ്പതിമാരുടെ മകളാണ്.

More Photos