സൌത്ത്-വെസ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്; ഫാ. ഡോ.വര്‍ഗീസ് വര്‍ഗീസ് മുഖ്യപ്രാസംഗികന്‍

fr_varghese_varghese

ഡാളസ്: സൌത്ത്-വെസ്റ് ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ മുഖ്യപ്രാസംഗികന്‍ ആയി ഡാളസില്‍ എത്തുന്നത് ഫാ.ഡോ. വര്‍ഗീസ് വര്‍ഗീസ് ആണ്.
ജൂലൈ 8 മുതല്‍ 11 വരെ ഡാളസ് ഇന്റര്‍ കോണ്‍റ്റീനന്റല്‍ ഹോട്ടലില്‍ ആണ് ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് നടക്കുന്നത്. ഓര്‍ത്തഡോക്സ് സഭയിലെ മികച്ച വാഗ്മി കൂടിയായ ഫാ. വര്‍ഗീസ് വര്‍ഗീസ് കോട്ടയം ഭദ്രാസനത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ എം.ജി.ഒ.സി.എസ്.എം. ജനറല്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നു.