കത്തിപ്പാറത്തടം പള്ളി ആര്‍.ഡി.ഒ.യുടെ ഏറ്റെടുക്കല്‍ നടപടി കേരള ഹൈക്കോടതി റദ്ദു ചെയ്തു

kathipparathadam_mosc_church

ചേലച്ചുവട് – ഇടുക്കി : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ് ഭദ്രാസനത്തില്‍പ്പെട്ട കത്തിപ്പാറത്തടം സെന്റ് ജോര്‍ജ്ജ് പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കുന്നതിനും പള്ളി ഏറ്റെടുക്കുന്നതിനുമായി ആര്‍.ഡി.ഒ.യുടെയും വിഘടിത വിഭാഗത്തിന്റെയും നീക്കത്തിന് ഏറ്റ കനത്ത പ്രഹരം ആണ് ഇന്നത്തെ ഹൈക്കോടതി വിധി.

ഏറെ നാളായി പള്ളി പണിയുന്നതിനായി ഓര്‍ത്തഡോക്സ് സഭ ശ്രമിച്ചു വരികയായിരുന്നു. എന്നാല്‍ വിവിധ കാരണങ്ങള്‍ നിരത്തി വിഘടിത വിഭാഗവും ജില്ലാ ഭരണകൂടവും പള്ളിപണി തടസ്സപ്പെടുത്തുകയാണ് ഉണ്ടായത്. ഇത് ചോദ്യം ചെയ്തുകൊണ്ട് ഓര്‍ത്തഡോക്സ് സഭ വികാരിമാരായ ഫാ. ഗീവര്‍ഗീസ് വള്ളിക്കാട്ടിലും, ഫാ. ഗീവര്‍ഗീസ് കൊച്ചുപറമ്പിലും നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതിയുടെ ഡബ്യു.പി.സി. 29035/2013, 2014 ഒക്ടോബര്‍ 9 ലെ വിധിപ്രകാരം പള്ളി പുതുക്കി പണിയുന്നതിന് അനുവാദം നല്‍കുകയും ചെയ്തു. കോടതി അനുമതിയോടെ പള്ളിപണി ആരംഭിച്ചപ്പോള്‍ അതിനെതിരെ വിഘടിത വിഭാഗം മെത്രാപ്പോലീത്താമാരുടെ നേതൃത്വത്തില്‍ പള്ളി പണി തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും അതിനോട് അനുബന്ധിച്ച് പള്ളിയില്‍ അവകാശ തര്‍ക്കം നിലനില്‍ക്കുന്നു എന്ന പേരില്‍ ഇടുക്കി ആര്‍.ഡി.ഒ. പോളിന്‍ പി.വി. പള്ളിയും സ്ഥലവും ഏറ്റെടുക്കുന്നതിനായി 2014 ഡിസംബര്‍ 27ന് സി.ആര്‍.പി.സി.145 (1), 146 (1) പ്രകാരം ഉള്ള ഓര്‍ഡര്‍ നല്‍കി. ഈ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് പള്ളി വികാരി വന്ദ്യ ഗീവര്‍ഗീസ് കൊച്ചുപറമ്പില്‍ റമ്പാന്‍ നല്‍കിയ സി.ആര്‍.എല്‍. എം.സി.33/2015 ഹര്‍ജി പരിഗണിച്ചു ആര്‍.ഡി.ഒ.യുടെ ഏറ്റെടുക്കല്‍ നടപടി റദ്ദു ചെയ്തു ജസ്റിസ് പി. ഉബൈദു ഉത്തരവിട്ടത്.