ഉത്തമ ആത്മീയ ആചാര്യന്മാര്‍ സമൂഹത്തിന്‌ മുതല്‍ക്കൂട്ട്‌: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

20150104_154753

20150104_165211

bava11 bava12

കോട്ടയം: പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായെപ്പോലെ ഉത്തമരായ ആചാര്യന്മാര്‍ സമൂഹത്തിന്‌ മാര്‍ഗ്ഗദര്‍ശകരായി വര്‍ത്തിക്കുന്ന മുതല്‍ക്കൂട്ടാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 

MORE PHOTOS

പരിശുദ്ധ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായുടെ ചരമകനക ജൂബിലി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം മാര്‍ ഏലിയാ കത്തീഡ്രല്‍ അങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. ജയപരാജയങ്ങളെ സമചിത്തതയോടെ കണ്ട്‌ സഭയിലും സമൂഹത്തിലും അഌരജ്ഞനം സാദ്ധ്യമാക്കിയ പിതാവായിരുന്നു ജീവിച്ചിരുന്നപ്പോള്‍ തന്നെ ജനങ്ങള്‍ പരിശുദ്ധനായി പരിഗണിച്ച ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായെന്ന്‌ അദ്ധ്യക്ഷ പ്രസംഗത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോസഫ്‌ പൗവ്വത്തില്‍, സി.എസ്‌.ഐ സഭാ ഡെപ്യൂട്ടി മോഡറേറ്റര്‍, ബിഷപ്പ്‌ തോമസ്‌ കെ ഉമ്മന്‍, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, ജോസ്‌ കെ മാണി എം.പി., ഡോ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്‌, ഡോ ജോഷ്വാ മാര്‍ നിക്കോദിമോസ്‌, റബ്‌കോ ചെയര്‍മാന്‍ വി.എന്‍ വാസവന്‍, മുന്‍സിപ്പല്‍ ചെയര്‍മാര്‍ കെ.ആര്‍.ജി വാര്യര്‍, വൈദിക ട്രസ്റ്റി ഫാ ഡോ ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, സഭാ സെക്രട്ടറി ഡോ ജോര്‍ജ്‌ ജോസഫ്‌, ഫാ ജോണ്‍ ശങ്കരത്തില്‍, എ.കെ ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു. പരിശുദ്ധ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായെക്കുറിച്ചുള്ള ഗവേഷണത്തിന്‌ അവാര്‍ഡ്‌ നേടിയ ഡോ എം കുര്യന്‍ തോമസ്‌, വിന്നി കെ കോശി എന്നിവരെ യോഗം ആദരിച്ചു.www.mosc.in എന്ന വെബ്‌സൈറ്റിന്റെഉദ്‌ഘാടനം പ. കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു. മാര്‍ ഏലിയാ കത്തീഡ്രല്‍ ഗായക സംഘം ഗാനാലാപനം നടത്തി