പുതുവത്സര സമ്മാനവുമായി മമ്മൂട്ടി, കൊച്ചിക്കാര്‍ക്ക് സൗജന്യ ജൈവപച്ചക്കറി

കൊച്ചി: കൊച്ചിക്കാര്‍ക്ക് മമ്മൂട്ടിയുടെ പുതുവത്സര സമ്മാനം. സ്വന്തം പാടത്ത് വിളഞ്ഞ ജൈവപച്ചക്കറികള്‍ വിതരണം ചെയ്‍താണ് മമ്മൂട്ടി പുതിയ വര്‍ഷത്തിന്റെ സന്തോഷം പങ്കിട്ടത്.

നല്ല അസ്സല് ചീര. ഒന്നു രണ്ട് പടവലം. നാടന്‍ പയറ്. 20 കുട്ട നിറയെ പച്ചക്കറികളുമായാണ് മമ്മൂക്ക കാക്കനാട്ടെ ജൈവപച്ചക്കറി വിതരണത്തിനെത്തിയത്. സ്വന്തം പാടത്ത് കൃഷി ചെയ്‍ത ജൈവപച്ചക്കറികള്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രാമുഖ്യം തെളിയിച്ചവര്‍ക്ക് വിതരണം ചെയ്യുക വഴി സമൂഹത്തില്‍  പുത്തന്‍ മാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യം. അക്കൂട്ടത്തില്‍ കെ വി തോമസ് എം പി  മുതല്‍ കൊച്ചുഅമലിന് വരെ ഉണ്ട്.

എല്ലാം വിഷം തൊട്ടുതീണ്ടാത്ത പച്ചക്കറികളെന്ന മെഗാസ്റ്റാറിന്റെ ഉറപ്പും. – See more at: http://www.asianetnews.tv/enews/article/21372_Mammootty#sthash.ItABD0nL.dpuf