Category Archives: Parumala Seminary

നന്മയോടു പ്രതിബദ്ധതയുള്ള യുവത നാളെയുടെ പ്രതീക്ഷ: സജി ചെറിയാന്‍ എം.എല്‍.എ

പരുമല – നന്മയോടു പ്രതിബദ്ധതയുള്ള യുവത ശോഭനമായ സമൂഹ സൃഷ്ടിക്ക് അനിവാര്യമാണെന്ന് ചെങ്ങന്നൂര്‍ എം.എല്‍.എ. സജി ചെറിയാന്‍ പ്രസ്താവിച്ചു. പരുമല പെരുനാളിനോട് അനുബന്ധിച്ചുള്ള യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു….

ഓക്‌സില ചികിത്സാ പദ്ധതിക്ക് തുടക്കം

പരുമല – പരുമല സെന്റ് ഗ്രീഗോറിയോസ് യുവജനപ്രസ്ഥാനത്തിന്റെ കാന്‍സര്‍ ചികിത്സാപദ്ധതി,ഓക്‌സില മലങ്കര അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി ചികിത്സാ സഹായം വിതരണം ചെയ്തു.

മാലിന്യസംസ്‌കരണം ഭവനങ്ങളില്‍ നടപ്പിലാക്കുക

പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുനാളിനോടനുബന്ധിച്ച് ബസ്‌ക്യോമ്മോ അ്‌സ്സോസ്സിയേഷന്‍ സമ്മേളനം നടത്തപ്പെട്ടു. ഫാ.ശമുവേല്‍ മാത്യു അദ്ധ്യക്ഷത വഹിച്ച സമ്മേളനം മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അലക്‌സിയോസ് മാര്‍ യൗസേബിയോസ് ഉദ്ഘാടനം ചെയ്തു. ‘മാലിന്യ സംസ്‌കരണം ഭവനങ്ങളില്‍’ പദ്ധതിയുടെ കേന്ദ്രതല ഉദ്ഘാടനവും നിര്‍വഹിക്കപ്പെട്ടു. ഭൂമിയെ…

പരുമല പെരുനാള് – കുടുംബ ബോധന സെമിനാര് ഉദ്ഘാടനം ചെയ്തു

കുടുംബ ബോധന സെമിനാര്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്  ഉദ്ഘാടനം ചെയ്തു  വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ഡോ.ഒ.തോമസ് ക്ലാസ്സ് നയിച്ചു. ഫാ.അലക്‌സാണ്ടര് വട്ടയ്ക്കാട്ട് സ്വാഗതം ആശംസിച്ചു.  ഫാ.കെ.വി.ജോസഫ് റമ്പാന്‍,  ശ്രീ.ചാക്കോ തരകന്‍, ഫാ.വര്‍ഗീസ് ജോസഫ് എന്നിവര് പ്രസംഗിച്ചു

പരുമല തിരുമേനി നന്മയുടെ ഗുരുമുഖം: ഉമ്മൻ ചാണ്ടി 

പരുമല തിരുമേനി നന്മയുടെയും കരുണയുടെയും ഗുരുമുഖമെന്നു ഉമ്മൻ‌ചാണ്ടി. പരുമല പെരുനാളിനോടനുബന്ധിച്ചു  പരുമലയിൽ നടന്ന അഖിലമലങ്കര ഓർത്തഡോക്സ്‌ ബാലസമാജം നേതൃസംഗമം ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ ജോഷുവ മാർ നിക്കോദിമോസ് അധ്യക്ഷത വഹിച്ചു. ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അനുഗ്രഹപ്രഭാഷണം നടത്തി.  സായി…

പരുമല തിരുമേനിയുടേ ദൈവിക- സാമൂഹിക ബന്ധത്തില്‍ രൂപപ്പെടുത്തിയ ആദ്ധ്യാത്മിക ദര്‍ശനം: ഫാ. ടി. ജെ. ജോഷ്വാ

ദൈവിക- സാമൂഹിക ബന്ധത്തില്‍ രൂപപ്പെടുത്തിയ ആദ്ധ്യാത്മിക ദര്‍ശനമായിരുന്നു പരിശുദ്ധനായ പരുമല തിരുമേനിയുടേതെന്ന് മലങ്കര സഭാ ഗുരു രത്‌നം ഫാ. ഡോ. ടി. ജെ. ജോഷ്വാ പറഞ്ഞു. പരുമല അഴിപ്പുരയില്‍  ഗ്രീഗോറിയന്‍ പ്രഭാഷണ പരമ്പരയുടെ ആദ്യദിന പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  ആത്മിക ദര്‍ശനങ്ങള്‍ക്ക്…

ഗ്രീഗോറിയന് പ്രഭാഷണ പരമ്പര 1 ഉദ്ഘാടനം

ദൈവിക- സാമൂഹിക ബന്ധത്തില്‍ രൂപപ്പെടുത്തിയ ആദ്ധ്യാത്മിക ദര്‍ശനമായിരുന്നു പരിശുദ്ധനായ പരുമല തിരുമേനിയുടേതെന്ന് മലങ്കര സഭാ ഗുരു രത്‌നം ഫാ.ഡോ.ടി.ജെ.ജോഷ്വാ പറഞ്ഞു. പരുമല അഴിപ്പുരയില്‍  ഗ്രീഗോറിയന്‍ പ്രഭാഷണ പരമ്പരയുടെ ആദ്യദിന പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  ആത്മിക ദര്‍ശനങ്ങള്‍ക്ക് സാമൂഹിക കാഴ്ചപ്പാടുകള്‍ നല്‍കിയ പരുമല…

യുവജനസംഗമം നാളെ 

ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്രസമിതിയുടെയും മാവേലിക്കര, നിരണം, ചെങ്ങന്നൂര്‍ ഭദ്രാസനങ്ങളുടെയും നേതൃത്വത്തില്‍ നടത്തുന്ന യുവജനസംഗമം നാളെ 2ന് പരുമല സെമിനാരിയില്‍. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിക്കും. സജി ചെറിയാന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹ് മുഖ്യ…

പരിശുദ്ധനായ പരുമല തിരുമേനി ലോകം രുചിച്ചറിയുന്ന വിശുദ്ധി: പ. കാതോലിക്കാ ബാവ

പരിശുദ്ധനായ പരുമല തിരുമേനി ലോകം രുചിച്ചറിയുന്ന വിശുദ്ധിയുടെ ഉറവിടമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. പരുമല പെരുനാളിന് തുടക്കം കുറിച്ചു നടന്ന തീര്‍ത്ഥാടനവാരാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. മലങ്കര സഭാ അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ സ്വാഗതം…

അഖണ്ഡപ്രാര്‍ത്ഥനയ്ക്ക് തുടക്കമായി

പരുമല പെരുനാളിനോടനുബന്ധിച്ച് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ  യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ 144 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന അഖണ്ഡപ്രാര്‍ത്ഥനയ്ക്ക് പരുമല അഴിപ്പുരയില്‍ തുടക്കമായി. കൊല്ലം ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ അന്തോണിയോസ് ഉദ്ഘാടനം നിര്‍വഹിച്ചു. യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ.ജോഷ്വാ മാര്‍…

പരുമല പെരുനാളിന് കൊടിയേറി

മലങ്കരയുടെ മഹാപരിശുദ്ധന്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 1165-ാമത് ഓര്‍മ്മപ്പെരുനാളിന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കൊടിയേറ്റ് നിര്‍വഹിച്ചു. അഭി.സഖറിയാ മാര്‍ അന്തോണിയോസ്, അഭി.ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, അഭി.അലക്‌സിയോസ്…

ഭവനങ്ങളില്‍ ദൈവിക വെളിച്ചം നിറഞ്ഞെങ്കില്‍ മാത്രമേ തലമുറകള്‍ അനുഗ്രഹിക്കപ്പെടുകയുള്ളൂ: മാര്‍ അന്തോണിയോസ്

ഭവനങ്ങളില്‍ ദൈവിക വെളിച്ചം നിറഞ്ഞെങ്കില്‍ മാത്രമേ തലമുറകള്‍ അനുഗ്രഹിക്കപ്പെടുകയുള്ളൂ എന്ന് അഭി. സഖറിയാ മാര്‍ അന്തോണിയോസ് പറഞ്ഞു. പരുമലയില്‍ അഖില മലങ്കര സുവിശേഷ സംഘത്തിന്റെയും പ്രാര്‍ത്ഥാനായോഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന ഉപവാസ പ്രാര്‍ത്ഥന ഉദ്ഘാടനം ചെയ്്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാ.ജോജി കെ.ജോയി…

error: Content is protected !!