സഭാതര്‍ക്ക പരിഹാരം: ഓർത്തഡോക്സ് സഭയുടെ നിര്‍ദേശങ്ങളായി

സഭാ മാനേജിംഗ് കമ്മറ്റി തീരുമാനങ്ങള്‍

1. സമാധാനത്തിന് എതിരല്ല ഓർത്തഡോക്സ് സഭ. ഇതിനായി സമിതി രൂപീകരിക്കും.

2. സഭാ ഭരണഘടനക്കും 2017 ലെ സുപ്രീംകോടതി വിധിക്കും ഉള്ളിൽ നിന്നല്ലാത്ത ഒരു ഒത്തുതീർപ്പിനും സഭ തയ്യാറല്ല.

3. നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന അമ്പതോളം പള്ളികളുടെ കേസ് അതുപോലെ തുടരും. കോടതി വിധികൾ സർക്കാർ നടപ്പാക്കണം.

4. വിധിനടപ്പായ പള്ളികളിൽ യാതൊരു അവകാശവാദവും പാത്രിയർക്കീസ് പക്ഷം ഉന്നയിക്കാൻ പാടില്ല.

5. 5 വർഷത്തേക്ക് നിലവിൽ കേസില്ലാത്ത 257 പള്ളികൾക്കു വേണ്ടി തൽകാലം ഓർത്തഡോക്സ് സഭ കേസ് കൊടുക്കില്ല.

6. സഭാ സമാധാനത്തിന് ഒരു അന്തിമ ശ്രമം എന്നോണം, പ.പത്രിയാർക്കിസ് ബാവയുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഒരു ഉപസമിതിയെ നിയോഗിക്കും.

ഇത് മുഖ്യമന്ത്രിയെ അറിയിക്കാൻ 11-05-2023 – ൽ കൂടിയ സഭാ മാനേജിംഗ് കമ്മറ്റി തീരുമാനിച്ചു.