ഫാ. ഡോ. വിവേക് വർഗീസ് MGOCSM കേന്ദ്ര ജനറൽ സെക്രട്ടറി

മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ്‌ ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനം (MGOCSM) ജനറൽ സെക്രട്ടറിയായി ഫാ.ഡോ. വിവേക് വർഗീസിനെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ നിയമിച്ചു. കുടശ്ശനാട് സെ. സ്റ്റീഫൻസ് കത്തീഡ്രൽ ഇടവകാംഗമാണ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്ന് ബിരുദവും , മാന്നാനം കെ.ഇ. കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും, റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും, ഡോക്ടറേറ്റും നേടിയ ബഹു. അച്ചൻ, MGOCSM കാതോലിക്കേറ്റ് കോളേജ് യുണിറ്റ് സെക്രട്ടറി, MGOCSM പന്തളം ഡിസ്‌ട്രിക്‌ട് ഓർഗനൈസർ, MGOCSM ചെങ്ങന്നൂർ ഭദ്രാസന കമ്മിറ്റി അംഗം, MGOCSM കേന്ദ്ര സ്റ്റുഡന്റ്‌ വൈസ് പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .