മലങ്കര ഓര്‍ത്തഡോക്സ് സഭ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സെന്‍റ് തോമസ് നല്‍കി ആദരിച്ചവര്‍

  1. 1982 സെപ്റ്റംബര്‍ 12-നു കോട്ടയം നെഹൃസ്റ്റേഡിയത്തിലെ കാതോലിക്കേറ്റ് നഗറില്‍ നടന്ന കാതോലിക്കേറ്റ് സപ്തതി സമ്മേളനത്തില്‍ വച്ച് മുഖ്യാതിഥിയായിരുന്ന ഇന്ത്യന്‍ രാഷ്ട്രപതി ഗ്യാനി സെയില്‍സിംഗിന് ഓര്‍ഡര്‍ ഓഫ് സെന്‍റ് തോമസ് നല്‍കി ആദരിച്ചു.
  2. 2000 നവംബര്‍ 19-നു പരുമല സെമിനാരിയില്‍ വച്ച് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോ ഒന്നാമനെ ആദരിച്ചു.
  3. 2008 നവംബര്‍ 6-നു ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ വച്ച് അര്‍മേനിയന്‍ സുപ്രീം കാതോലിക്കാ കരേക്കിന്‍ രണ്ടാമനെ ആദരിച്ചു.
  4. 2008 ഡിസംബര്‍ 30-നു പരുമല സെമിനാരിയില്‍ വച്ച് എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ആബുനാ പൗലോസിനെ ആദരിച്ചു.
  5. 2010 ഫെബ്രുവരി 27-നു സിലീസിയായിലെ അര്‍മ്മീനിയന്‍ കാതോലിക്കാ അരാം ഒന്നാമനെ കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന സമ്മേളനത്തില്‍ ആദരിച്ചു.
    സമ്പാദകര്‍: ജോയ്സ് തോട്ടയ്ക്കാട്,
    വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ.