മലങ്കരസഭയ്ക്ക് ആവശ്യം വ്യവസ്ഥാപിത സമാധാനം / ഡോ. തോമസ് മാര്‍ അത്താനാസ്യോസ്

മ ല ങ്ക ര സഭയിൽ നിലവിലിരിക്കുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിൽ സഭാസമാധാന വിഷയങ്ങളിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ നിലപാട് സംബന്ധിച്ച് തെറ്റായ ധാരണകൾ പൊതുസമൂഹത്തിൽ പരന്നിട്ടുണ്ട്. ഇത് തിരുത്തപ്പെടേണ്ടതുണ്ട്. സഭയിൽ തർക്കങ്ങൾ അവസാനിപ്പിച്ച് അനുരഞ്ജനവും സമാധാനവും ഉണ്ടാകണം എന്നു തന്നെയാണ് മലങ്കര സഭ ആഗ്രഹിക്കുന്നത്. എന്നാൽ അത് വ്യവസ്ഥാപിതവും കൃത്യമായ നിയമ സാധുതയുള്ള ചട്ടക്കൂട്ടിലും ആയിരിക്കണം എന്ന് സഭയ്ക്ക് നിർബന്ധമുണ്ട്.

ഭിന്നതയുടെ കാരണങ്ങൾ

എന്താണ് സഭാഭിന്നതയ്ക്കുള്ള കാരണം എന്ന് അന്വേഷിക്കേണ്ടത് ആവശ്യമാണ്. പ്രശ്നം സൃഷ്ടിക്കുന്നത് ആരാണ് എന്ന് വ്യക്തമായാലേ വീണ്ടും ഭിന്നതാസാധ്യത അടച്ച് സമാധാനസൃഷ്ടി സാധ്യമാകൂ. അതിനായി സഭയിലുണ്ടായ മൂന്ന് ഭിന്നതകൾ പഠന വിധേയമാക്കുന്നു.

ഒന്നാമത്തെ ഭിന്നത

സഭയിൽ ആദ്യത്തെ വിഭജനം ഉണ്ടാകുന്നത് 1909 ൽ ആണ്. 1899 ലെ റോയൽ കോടതി വിധിപ്രകാരം പരിശുദ്ധ പാത്രിയർക്കീസ് ബാവയ്ക്ക് മലങ്കര സഭയിൽ ഭൗതിക – ഭരണപരമായ (temporal – administrative) കാര്യങ്ങളിൽ ഇടപെടാൻ ആവില്ല. അദ്ദേഹത്തിന് ആത്മീക മേലന്വേഷണ അവകാശം മാത്രമേയുള്ളൂ. പാത്രിയർക്കീസിന്റെദ മലങ്കര സഭയിലെ സ്ഥാനം സംബന്ധിച്ച് വ്യക്തമായ തീർപ്പായിരുന്നു റോയൽ കോടതി വിധി. എന്നാൽ ഈ വിധിയിൽ അതൃപ്തനായ പാത്രിയർക്കീസ് കോടതിവിധി നിർവീര്യമാക്കി തന്റെൾ ഭരണാധികാരം വർധിപ്പിക്കുവാനായി അദ്ദേഹത്തിന്റെപ ഭൗതിക – ഭരണ അധികാരം സമ്മതിച്ചു കൊടുത്തുകൊണ്ടുള്ള ഉടമ്പടികൾ ഇടവകകളിൽ നിന്ന് എഴുതിവാങ്ങാൻ തുടങ്ങി. ഇതിന് സഭയിൽ പലയിടത്തുനിന്നും എതിർപ്പുണ്ടായി. സഭയുടെ ഉള്ളിൽ നിന്നുള്ള എതിർപ്പിന് പിന്നിൽ അന്നത്തെ മലങ്കര മെത്രാപ്പോലിത്ത ദിവന്നാസിയോസ് ആറാമൻ ആണ് എന്ന് ആരോപിച്ച് അദ്ദേഹത്തിന്റെയ നിലപാട് വിശദമാക്കുവാൻ അവസരം നല്കാതെയും വിചാരണ കൂടാതെയും പാത്രിയർക്കീസ് അദ്ദേഹത്തെ മുടക്കി. പാത്രിയർക്കീസിന്റെല നടപടിക്ക് നിയമ അംഗീകാരം കിട്ടാനായി മലങ്കര മെത്രാപ്പോലീത്തായ്ക്ക് എതിരേ ഇവിടെ പാത്രിയർക്കീസ് അനുകൂലികൾ വ്യവഹാരം ആരംഭിച്ചു. അരനൂറ്റാണ്ട് ദീർഘിച്ച കേസ് സംബന്ധിച്ച് 1958 ൽ സുപ്രീം കോടതിയിൽ നിന്ന് അന്തിമ ഉത്തരവുണ്ടായി. കോടതി പാത്രിയർക്കീസിന്റെ1 മുടക്ക് അസാധുവും ഇടപെടൽ അനധികൃതവും ആയിരുന്നുവെന്ന് വിധിച്ചു. പാത്രിയർക്കീസ് മലങ്കര മെത്രാപ്പോലീത്ത ആയിരുന്ന മാർ ദിവന്നാസിയോസിനെ മുടക്കിയ ശേഷം ഇവിടെ സൃഷ്ടിച്ച സമാന്തരക്രമീകരണത്തിന് നിയമപ്രാബല്യവും കിട്ടിയില്ല എന്നു മാത്രമല്ല സഭയിലെ ഭിന്നതയുടെ സാഹചര്യത്തിൽ 1912ൽ മലങ്കരയിൽ സ്ഥാപിതമായ കാതോലിക്കേറ്റിന് നിയമപരമായി അംഗീകാരം ലഭിക്കുകയും ചെയ്തു. വിധിയെ തുടർന്ന് പാത്രിയർക്കീസ് മലങ്കരസഭാ നേതൃത്വത്തെ അംഗീകരിക്കുകയും പാത്രിയർക്കീസും കാതോലിക്കായും 1934 ലെ മലങ്കര സഭാ ഭരണഘടനയുടെ അടിസ്ഥാനത്തിൽ പരസ്പരം സ്വീകരിക്കുകയും സഭയിൽ സമാധാനം സംജാതമാവുകയും ചെയ്തു. ഇതായിരുന്നു പാത്രിയർക്കീസിന്റെഭ ഒന്നാം അനധികൃത ഇടപെടലിന്റെച പര്യവസാനം.

രണ്ടാമത്തെ ഭിന്നത

1958 മുതൽ 1972 വരെ സഭയിൽ സമാധാനം പുലർന്നു. 1912 ൽ മലങ്കരയിൽ കാതോലിക്കേറ്റ് സ്ഥാപിക്കപ്പെട്ടതോടെ ആത്മീക മേലന്വേഷണ ചുമതലയും പാത്രിയർക്കീസിന് നഷ്ടമായി. ഈയൊരു സാഹചര്യത്തിലാണ് പാത്രിയർക്കീസിന്റെപ അധികാരം അസ്തമയ ബിന്ദുവിലെത്തി എന്നു കോടതി നിരീക്ഷിക്കുന്നത്. ഭരണഘടന വിവക്ഷിക്കുന്നതു പോലെ മലങ്കരസഭയിൽ ഭരണപരമായി ഇടപെടാൻ പാത്രിയർക്കീസിന് അവകാശമില്ലാതിരിക്കെ 1974 മുതൽ മേല്പട്ടക്കാരെ വാഴിച്ച് വിധി ലംഘനം ആരംഭിച്ചു. 1975 ൽ ശ്രേഷ്ഠ കാതോലിക്കായെയും വാഴിച്ചു. പരിശുദ്ധ കാതോലിക്കാ ബാവയെയും അന്നുണ്ടായിരുന്ന മേല്പട്ടക്കാരെയും പരിശുദ്ധ പാത്രിയർക്കീസ് ബാവ മുടക്കി. അങ്ങനെ സമാന്തര സഭാ സംവിധാനം ഉണ്ടാക്കി മലങ്കര സഭയിൽ പിളർപ്പ് സൃഷ്ടിച്ചു. തുടർന്ന് കീഴ്ക്കോടതി മുതൽ ആരംഭിച്ച വ്യവഹാരങ്ങൾ 1995 ൽ സുപ്രിം കോടതി വിധിയോടെ അവസാനിച്ചു. പാത്രിയർക്കീസിന്റെറ മുടക്കിന് നിയമ സാധുത കിട്ടിയില്ല.1934 ലെ മലങ്കരസഭാ ഭരണഘടന സഭയ്ക്ക് ബാധകമാണ്. പാത്രിയർക്കീസിന് ഭരണഘടന നല്കുന്ന സ്ഥാനമേയുള്ളൂ. കക്ഷികൾ ഭരണഘടന അംഗീകരിച്ച് ഒന്നാകുവാൻ വിധിയെഴുതി.

മൂന്നാമത്തെ ഭിന്നത

1995ലെ സുപ്രീം കോടതി വിധിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മലങ്കര അസോസിയേഷൻ വിളിച്ചു ചേർക്കാൻ സുപ്രിം കോടതി ഉത്തരവിടുകയും ജസ്റ്റിസ് മളിമഠിനെ അസോസിയേഷൻ യോഗത്തിന്റെ. നിരീക്ഷകനായി കോടതി നിയമിക്കുകയും ചെയ്തു. ഇതിന്റെക അടിസ്ഥാനത്തിൽ 2002 ൽ കാതോലിക്കാ ബാവ വിളിച്ചു കൂട്ടിയ മലങ്കര അസോസിയേഷൻ പാത്രിയർക്കീസ് കക്ഷിയിലെ ഒരു വിഭാഗം ബഹിഷ്കരിച്ചു. തുടർന്ന് പാത്രിയർക്കീസ് അനധികൃതമായി വീണ്ടും കാതോലിക്കായെയും 30 ൽ അധികം മെത്രാന്മാരെയും വാഴിക്കുകയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന പേരിൽ പുതിയ ഒരു സഭക്ക് രൂപം കൊടുക്കുകയും ചെയ്തു. ഈ നടപടികളിലൂ ടെ വീണ്ടും കോടതി വിധിയും നിയമവും സഭാഭരണഘടനയും ലംഘിച്ചുകൊണ്ടുള്ള പ്രവർത്തനം പരിശുദ്ധ പാത്രിയർക്കീസ് ബാവയിൽ നിന്നും ഉണ്ടായി.

2017 ലെ സുപ്രിം കോടതി വിധി ഈ സംവിധാനത്തെ അനധികൃതമായി പ്രഖ്യാപിച്ചു. ഈ സമാന്തര സംവിധാനത്തിനും അതിന്റെ പ്രവർത്തനത്തിനും നിരോധനം ഏർപ്പെടുത്തി. ആ കോടതി വിധിയാണ് ഇപ്പോൾ പ്രാബല്യത്തിലിരിക്കുന്നത്. അതായത് 1909, 1975, 2002 എന്നീ വർഷങ്ങളിലെല്ലാം പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ്ബാവാ നാടിന്റെ, നിയമവും സഭയുടെ ഭരണഘടനയും ലംഘിച്ച് സഭയിൽ ഇടപെട്ടാണ് സഭയിൽ ഭിന്നതയുണ്ടാക്കിയത് എന്നതാണ് 1958 ലെയും 1995 ലെയും 2017ലെയും കോടതി വിധിയിലെ നിഗമനം. പാത്രിയർക്കീസ് ബാവായുടെ അനധികൃത ഇടപെടലിൽ അദ്ദേഹത്തിന്റെഗ ഭാഗം ചേർന്നവരാണ് ഇവിടത്തെ പാത്രിയർക്കീസ് പക്ഷം. പാത്രിയർക്കീസ് ബാവായുടെ അവ്യവസ്ഥാപിതമായ ഇടപെടലും അതിനെ അനുകൂലിക്കുന്ന മലങ്കര സഭയിലെ വിഭാഗവും സൃഷ്ടിക്കുന്ന പ്രശ്നവുമാണ് സഭയിലെ ഭിന്നത എന്നാണ് കോടതി വിധിയിൽനിന്നു വ്യക്തമാകുന്നത്. കോടതി പരിഹരിച്ച തർക്കങ്ങൾ വിധിക്ക് ശേഷവും ഉന്നയിക്കുന്നതാണ് പ്രശ്നം നിലനിൽക്കുന്നതിന്റെന കാരണം.

പാത്രിയർക്കീസ് പക്ഷം ഉയർത്തുന്ന തർക്കങ്ങൾ

  1. 1934 ലെ സഭാഭരണഘടന തങ്ങൾ അംഗീകരിക്കില്ല. എന്നാൽ 1958 ലെ കോടതിവിധി പ്രകാരം ഇത് അംഗീകൃത ഭരണഘടനയാണ്. 1958 ലെ യോജിപ്പിനു ശേഷം അന്നത്തെ പാത്രിയർക്കീസ് കക്ഷിയിലെ എല്ലാ മേല്പട്ടക്കാരും ഇത് അംഗീകരിച്ചതാണ്. 1967 ൽ മുൻ പാത്രിയർക്കീസ് കക്ഷി പ്രതിനിധികൾ കൂടിച്ചേർന്ന് ഭരണഘടന പരിഷ്കരിച്ചു. 1958 – 75 കാലഘട്ടത്തിൽ യോജിച്ച സഭയുടെ ഭരണഘടനയായി ഇതു പ്രാബല്യത്തിലിരുന്നു. 1995 വിധിപ്രകാരം ഇന്നത്തെ ശ്രേഷ്ഠ കാതോലിക്ക ഉൾപ്പെടെ പാത്രിയർക്കീസ് കക്ഷിയിലെ എല്ലാ മേല്പട്ടക്കാരും ഈ ഭരണഘടന അംഗീകരിച്ച് കോടതിയിൽ സത്യവാങ്മൂലം കൊടുത്തിട്ടുണ്ട്. ഇനി ഇത് തർക്കവിഷയമാക്കുന്നതിൽ ധാർമ്മികവും നിയമപരവുമായ ന്യായം ഇല്ല.
  2. സുപ്രീംകോടതി വിധികൾ പാത്രിയർക്കീസ് കക്ഷിക്ക് സ്വീകാര്യമല്ല. ഇന്ത്യൻ ജുഡീഷറി അഴിമതി നിറഞ്ഞതാണ് എന്നും 2017ലെ വിധി പണസ്വാധീനത്തിലും കോർപറേറ്റുകളുടെ ഇടപെടലിലും ഉണ്ടായതാണ് എന്നും പരസ്യ പ്രസ്താവനകൾ മേല്പട്ടക്കാർ നടത്തിയിരിക്കുകയാണ്. എന്നാൽ ജുഡീഷറിയെയും അതിന്റെധ തീർപ്പുകളെയും ധിക്കരിച്ചുകൊണ്ട് ജനാധിപത്യ സംവിധാനത്തിൽ പ്രശ്നപരിഹാരം ഉണ്ടാക്കുവാൻ സാധിക്കുകയില്ല.
  3. ഓർത്തഡോക്സ് സഭ പാത്രിയർക്കീസിനെ അംഗീകരിക്കുന്നില്ല എന്നതാണ് മറ്റൊരു തർക്കവിഷയം. എന്നാൽ അന്ത്യോഖ്യ പാത്രിയർക്കിസിന്റെക സ്ഥാനം ഭരണഘടനയിൽ ഉറപ്പിക്കപ്പെട്ട ഒന്നാണ്. അത് മാറ്റുന്നതിന് മലങ്കര സഭ ഒരിക്കലും ശ്രമിച്ചിട്ടില്ല. സഭാ ഭരണഘടനയിൽ ഉള്ളതിലധികം സ്ഥാനം പാത്രിയർക്കിസിനില്ല എന്ന് കോടതിയും പ്രസ്താവിക്കുന്നു. നിയമാനുസൃതം വാഴിക്കപ്പെട്ട കാതോലിക്കായെ പാത്രിയർക്കീസ് അംഗീകരിക്കാതെ ബദൽ സംവിധാനം സൃഷ്ടിച്ച് നിലനിർത്തിയിരിക്കുന്നതാണ് പ്രശ്നകാരണം.
  4. പാത്രിയർക്കീസ് കക്ഷിക്കാർക്കു ഭൂരിപക്ഷമുള്ള ഇടവകപള്ളികൾ അവർക്ക് വിട്ടുകിട്ടണം എന്നും ഇടവകയിലെ അംഗങ്ങൾക്ക് ജനസംഖ്യാടിസ്ഥാനത്തിൽ പങ്കിടണം എന്നതുമാണ് മറ്റൊരു തർക്കവിഷയം. എന്നാൽ ഈ ആവശ്യം ഉന്നയിച്ച് പാത്രിയർക്കീസ് പക്ഷം സുപ്രീം കോടതിയിൽ ക്ലാരിഫിക്കേഷൻ പെറ്റിഷനുമായി പോയതാണ്. കോടതി പിഴയടപ്പിച്ച് അതു തള്ളുകയായിരുന്നു. സുപ്രീം കോടതി വിധിപ്രകാരം മലങ്കര സഭാ സ്വത്തുക്കൾ ഒരു ട്രസ്റ്റാണ്. അതുകൊണ്ട് പള്ളികൾ ട്രസ്റ്റിൽ നിന്ന് അന്യപ്പെടുത്താനോ പങ്കിടുവാനോ നിയമം അനുവദിക്കുന്നില്ല. ആയതിനാൽ ഹിതപരിശോധന നടത്തി പള്ളികൾ പങ്കിടുന്നത് നിയമ വിരുദ്ധമാണ് .
  5. സർക്കാർ പാത്രിയർക്കീസ് കക്ഷിയുടെ സംരക്ഷണത്തിനായി നിയമനിർമാണം ചെയ്യണം എന്നാണ് മറ്റൊരു ആവശ്യം. എന്നാൽ ഈ വിഷയവും കോടതിയുടെ പരിഗണനയിൽ വന്നിട്ട് തള്ളിയതാണ്. കോടതിവിധിപ്രകാരമല്ലാതെ പ്രശ്നം തീർക്കുവാൻ ഭരണകൂടത്തിന് അധികാരമില്ല എന്ന സുപ്രീം കോടതി വിധി നിലനില്ക്കെ സർക്കാരിന് നിയമപരമായി പാത്രിയർക്കീസ് കക്ഷിയുടെ സംരക്ഷണത്തിനായി നിയമനിർമാണം നടത്തുവാൻ അനുവാദമില്ല.

സഭയിൽ സമാധാനം ഉണ്ടാകണം എന്നാണ് മലങ്കര ഓർത്തഡോകസ് സഭയുടെ നിലപാട്. എന്നാൽ അത് വ്യവസ്ഥാപിതമായിരിക്കണം എന്നു മാത്രം. മാത്രമല്ല അത് കോടതി വിധിയുടെ ചട്ടക്കൂട്ടിലും, സഭാ ഭരണഘടനയ്ക്ക് വിധേയമായിട്ടും ആയിരിക്കണം. അതുകൊണ്ട് അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവ കോടതി വിധിയും ഭരണഘടനയും അംഗീകരിച്ച് സഭയിൽ അനധികൃത ഇടപെടൽ അവസാനിപ്പിക്കാൻ തയാറാവണം. മലങ്കര സഭ ഭരണഘടന പ്രകാരമുള്ള സ്ഥാനം പാത്രിയർക്കീസ് ബാവായ്ക്ക് നൽകും. പാത്രിയർക്കീസ് ബാവായ്ക്ക് ഭരണഘടന പ്രകാരമുള്ള ആദരവ് നല്കാത്തതിന്റെഭ പേരിലല്ല സഭ ഭിന്നിച്ചത്. പാത്രിയർക്കീസ്ബാവ സഭയിൽ അനധികൃതമായി ഇടപെട്ടുകൊണ്ടിരുന്നതാണ് സഭയിൽ പിളർപ്പുണ്ടാക്കിയത്. അതുകൊണ്ട് അദ്ദേഹത്തിന്റെയ നടപടിയിൽ തിരുത്തുണ്ടാകണം. സഭാ ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയിൽ യോജിച്ച് ഒന്നാകണം എന്നതാണ് മലങ്കര സഭയുടെ നിലപാട്. ഐക്യസഭയിൽ സഭയിലെ സ്ഥാനികൾക്കും അംഗങ്ങൾക്കും ഭരണഘടന നല്കുന്ന അവകാശ സംരക്ഷണം നിയമമാകയാൽ അവ പാലിക്കപ്പെടും. പാലിക്കപ്പെടാതിരുന്നാൽ നിയമപരമായ പരിഹാരം തേടാനുള്ള സാധ്യത നിലനിൽക്കുന്നു.

11:50 PM Dec 21, 2020 | Deepika.com
https://m.deepika.com/article/news-detail/18772