
വെരി. റവ. തോമസ് കല്ലിനാല്‍ കോര്‍ എപ്പിസ്കോപ്പ
കുളനട മുണ്ടുകല്ലിനാന്‍ വീട്ടില്‍ എബ്രഹാം- ഏലിയാമ്മ ദമ്പതികളുടെ മകനായി 1934 ഡിസംബര്‍ 21ന് ജനിച്ചു. 1963 ജൂലൈ 8ന് പരിശുദ്ധ ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ ബാവാ ശെമ്മാശുപട്ടവും 1966 ജൂണ്‍ 29ന് പരിശുദ്ധ ഔഗേന്‍ ബാവാ കശ്ശീശാപട്ടവും നല്‍കി. 1987 ഡിംസബര്‍ 16ന് പരിശുദ്ധ മാത്യുസ് പ്രഥമന്‍ ബാവാ കോര്‍ എപ്പിസ്ക്കോപ്പാ സ്ഥാനം നല്‍കി.
തുമ്പമണ്‍, ചെങ്ങന്നൂര്‍ ഭദ്രാസനങ്ങളിലായി 29 ഇടവകകളില്‍ സേവനം അനുഷ്ഠിച്ചു. 1962 ല്‍ അദ്ധ്യാപകനായി സഭയുടെ വിവിധ സ്കൂളുകളില്‍ 28 വര്‍ഷം പ്രവര്‍ത്തിച്ചു. കുളനടയില്‍ കല്ലിനാന്‍സ് കോളേജ് സ്ഥാപിച്ച് ഹിന്ദി പ്രചരിപ്പിച്ചു. സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ആറുവര്‍ഷം ഉദ്യേഗസ്ഥനായിരുന്നു.
സഹധര്‍മ്മിണി : പരേതയായ അമ്മാള്‍ കെ. ഉമ്മന്‍ (ഹൈസ്ക്കൂള്‍ അദ്ധ്യാപിക)
മക്കള്‍: ഡോ. മിനി പ്രസാദ് (പ്രൊഫസര്‍, മാര്‍ത്തോമ്മാ കോളജ്, ചുങ്കത്തറ), ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ഏബ്രഹാം തോമസ് (എറണാകുളം), പരേതയായ അന്ന തോമസ് (അദ്ധ്യാപിക).
മരുമക്കള്‍: ഡോ. പ്രസാദ് എം. അലക്സ് (പ്രൊഫസര്‍, മാര്‍ത്തോമാ കോളേജ്, ചുങ്കത്തറ), ജെസി സി. ഐസക്ക് (സെക്ഷന്‍ ഓഫീസര്‍, പി. എസ്. സി. ഓഫീസ്, തിരുവനന്തപുരം), ജോര്‍ജ്ജ് വര്‍ഗ്ഗീസ് (സൂപ്രണ്ട്, ഗവണ്‍മന്‍റ് ആശുപത്രി, കരുവാറ്റ).
പ്രഗത്ഭനായ അദ്ധ്യാപകന്‍, ഉത്തമ ഇടയന്‍, മനുഷ്യസ്നേഹി, മികച്ച കര്‍ഷകന്‍, മലയാള ഭാഷാജ്ഞാനി…
വന്ദ്യ ഗുരുവിന് പ്രണാമം…
- ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍