അഖില മലങ്കര ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ്

ജനുവരി 25-ന് മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമത്തില്‍ വച്ച്

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ,് ജനുവരി 25-ന് ശനിയാഴ്ച പത്തനംതിട്ട, മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമത്തില്‍ വച്ച് രാവിലെ 9.30 മുതല്‍ വൈകിട്ട് 3 വരെ നടത്തപ്പെടും. നോര്‍ത്ത് സോണിലെയും സൗത്ത് സോണിലെയും എല്ലാ ഭദ്രാസനങ്ങളിലെയും വൈസ്പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, ഡിസ്ട്രിക്ട് ഓര്‍ഗനൈസര്‍മാര്‍ എന്നിവര്‍ പങ്കെടുക്കുന്ന ക്യാമ്പ് പ്രസ്ഥാനം പ്രസിഡന്‍റ് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. റിട്ട.പ്രൊഫ.ഡോ.വര്‍ഗീസ് മാത്യു ക്ലാസ്സ് നയിക്കും. അഖില മലങ്കര ബാലസമാജത്തിന്‍റെ 2020-ലെ പ്രവര്‍ത്തന കലണ്ടര്‍ ക്യാമ്പില്‍ അവതരിപ്പിക്കും. എല്ലാ ഭദ്രാസനങ്ങളില്‍ നിന്നുമുളള ജനറല്‍ സെക്രട്ടറിമാര്‍ 2019-ലെ ബാലസമാജം ഭദ്രാസനതല പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതാണ്.