സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരെ നിലയ്ക്കല്‍ ഭദ്രാസനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് അനുകൂലമായ ബഹു.സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ കുറ്റകരമായ അനാസ്ഥ കാണിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെയും ഉദ്യോഗസ്ഥരുടെയും നിലപാടുകള്‍ക്കെതിരെ നിലയ്ക്കല്‍ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെയും സഭാ മാനേജിങ് കമ്മറ്റിയംഗങ്ങളുടെയും സംയുക്ത യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഭദ്രാസന മെത്രാപ്പോലീത്ത അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഭദ്രാസന അടിസ്ഥാനത്തിലുളള വിപുലമായ പ്രതിഷേധ സംഗമം 2019 ഡിസംബര്‍ 1-ാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് റാന്നി മാര്‍ ഗ്രീഗോറിയാസ് കാതോലിക്കേറ്റ് സെന്‍റര്‍ അങ്കണത്തില്‍ വച്ച് നടത്തുന്നതിന് തീരുമാനിച്ചു.
ഭദ്രാസന സെക്രട്ടറി റവ.ഫാ.ഇടിക്കുള എം.ചാണ്ടി, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ റവ.ഫാ.സൈമണ്‍ വര്‍ഗീസ്, റവ.ഫാ.റ്റി.കെ.തോമസ്, ശ്രീ.വി.പി.മാത്യു, ഡോ.എബ്രഹാം ഫിലിപ്പ്, ശ്രീ.റോമിക്കുട്ടി മാത്യു, ശ്രീ.ചാക്കോ ബോസ് എന്നിവരും സഭാ മാനേജിങ് കമ്മറ്റിയംഗങ്ങളായ പ്രൊഫ.പി.എ.ഉമ്മന്‍, അഡ്വ.മാത്യൂസ് മഠത്തേത്ത്, ഡോ.റോബിന്‍ പി.മാത്യു എന്നിവര്‍ പ്രസംഗിച്ചു.