മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ ബാംഗ്ലൂർ ഭദ്രാസനം MGOCSM, OCYM ആഭിമുഖ്യത്തിൽ, മൂല്യബോധം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന പുതുതലമുറയിലെ യുവതി യുവാക്കളിൽ സാമൂഹിക പ്രതിബദ്ധത വളർത്തണമെന്ന ലക്ഷ്യത്തോടെ,“വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നത് ഭാഗ്യം” എന്ന ബൈബിൾ വചനത്തെ ആസ്പദമാക്കി, “Jeunesse – 2019, Giving Back To Soceity”എന്ന പേരിൽ ഓർത്തഡോക്സ് സഭയുടെ ബാംഗ്ലൂർ ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള കലാമേള ഓഗസ്റ്റ് 4, ഞായറാഴ്ച്ച ഹൊറമാവു സെൻറ് ജോസഫ് ഓർത്തഡോക്സ് സിറിയൻ ദേവാലയത്തിൽ വച്ച് നടക്കും. രാവിലെ 7 മണിക്കുള്ള വിശുദ്ധ കുർബാനക്ക് ശേഷം ആരംഭക്കുന്ന കലാ മത്സരങ്ങൾ വൈകിട്ട് 4:30നു അവസാനിക്കും.
കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി മോൻസി ജോർജിനെയും (98861 26702), ചാർളി മൽകചനെയും (99163 16664) ബന്ധപ്പെടാവുന്നതാണ്.