ചാലിശ്ശേരി പള്ളി: റിവ്യൂ ഹര്‍ജി സുപ്രീംകോടതി തളളി

ചാലിശ്ശേരി പള്ളി മലങ്കര ഓർത്തഡോക്സ് സഭക്ക്

ചാലിശേരി സെന്റ് പീറ്റേഴ്‌സ് പള്ളിയിലെ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്ക വിഷയത്തില്‍ മുന്നറിയിപ്പുമായി സുപ്രീംകോടതി. കയ്യൂക്കും അധികാരവും ഉപയോഗിച്ച് വിധി അട്ടിമറിക്കാന്‍ ശ്രമിക്കരുതെന്ന് സുപ്രീംകോടതി പറഞ്ഞു. യാക്കോബായ വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.

അന്തിമ ഉത്തരവ് വന്ന കേസില്‍ തുടര്‍ന്നും ഹര്‍ജി നല്‍കരുത്. ഇനിയും ഹര്‍ജിയുമായി എത്തിയാല്‍ പിഴ ഈടാക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.