പരുമല തിരുമേനിയുടെ ദര്‍ശനം സ്നേഹം: ഫാ. ഡോ. കെ. എം. ജോര്‍ജ്

ഗ്രിഗോറിയന് പ്രഭാഷണ പരമ്പര അഞ്ചാ ദിവസം – പ്രഭാഷണ നിര് വഹിക്കുന്നത് ഫാ.ഡോ.കെഎം.ജോര്ജ്ജ് Gregorian Prabhashana Parampara Day 5 – Fr.Dr.K.M.George – LIVE from Parumala Azhipura

Gepostet von GregorianTV am Mittwoch, 31. Oktober 2018

ദൈവത്തിന്റെ ആര്‍ദ്ര കരുണയുടെയും സാഹോദര്യ സ്‌നേഹത്തിന്റെയും ആദ്ധ്യാത്മിക അനുഭവം പകര്‍ന്ന ഗുരുദര്‍ശനമാണ് പരുമല തിരുമേനിയുടേതെന്ന് സോപാന ഓര്‍ത്തഡോക്‌സ് അക്കാദമി ഡയറക്ടര്‍ ഫാ.ഡോ.കെ.എം.ജോര്‍ജ്ജ് പറഞ്ഞു. െൈദവഭക്തിയും മനുഷ്യസ്‌നേഹവും ഊര്‍ജ്ജപ്രവാഹമാക്കിയ ഗുരുപാരമ്പര്യമാണത്.

ഗ്രീഗോറിയന്‍ പ്രഭാഷണ പരമ്പരയില്‍ പരുമല തിരുമേനിയുടെ ഗുരുപാരമ്പര്യം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു. എ.ജി.ജോസഫ് റമ്പാന്‍, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, ഫാ.ഡോ.ജോണ്‍തോമസ് കരിങ്ങാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

സഖറിയാ മാര്‍ തെയോഫിലോസിനെക്കുറിച്ച് മഞ്ഞനാംകുഴിയില്‍ ജോര്‍ജ്ജുകുട്ടി രചിച്ച കാരുണ്യത്തിന്റെ നീരൊഴുക്കുകള്‍ എന്ന ഗ്രന്ഥം ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് പ്രകാശം ചെയ്തു.