സ്നേഹം സമൃദ്ധമായി പങ്കുവച്ചു നല്‍കിയ വ്യക്തിത്വം / ഉമ്മന്‍ചാണ്ടി


തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു. ജാതിയുടെയും മതത്തിന്‍റെയും അതിര്‍വരമ്പുകളില്ലാത്ത എല്ലാ മനുഷ്യര്‍ക്കുമായി സ്നേഹം സമൃദ്ധമായി പങ്കുവച്ചു നല്‍കിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിലും പരിപാലിക്കുന്നതിലും അദ്ദേഹത്തിന്‍റെ പങ്ക് നിര്‍ണ്ണായകമാണ്. അഭിവന്ദ്യ തിരുമേനിയുടെ വിയോഗം സമൂഹത്തിന് തീരാനഷ്ടമാണ്.

വ്യക്തിപരമായ നഷ്ടം
രമേശ് ചെന്നിത്തല

കാലം ചെയ്ത തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹത്തിന്‍റെ സംഭാവന നിസ്തുലമാണ്. തിരുമേനിയുടെ ദേഹവിയോഗം വ്യക്തിപരമായും എനിക്ക് നഷ്ടമാണ്. ദുഃഖത്തില്‍ പങ്ക് ചേരുന്നു.