ചെങ്ങന്നൂർ ഭദ്രാസനത്തിലെ 4 വൈദികർ കോർഎപ്പിസ്കോപ്പ പദവിയിലേക്ക് ഉയർത്തപ്പെടുന്നു

ചെങ്ങന്നൂർ ഭദ്രാസനത്തിലെ സീനിയർ വെെദീകരായ റവ.ഫാ സഖറിയ പനയ്ക്കാമറ്റം, റവ.ഫാ.കെ.എസ്.ശാമുവേൽ കുറ്റിക്കാട്ട് , റവ.ഫാ തോമസ് തെക്കിൽ,റെവ.ഫാ മാത്യു തോമസ് പുത്തൻപുരയ്ക്കൽ എന്നിവരാണ്
പൗരോഹിത്യ  ശുശ്രൂഷയുടെ അടുത്ത പടിയായ കോർ എപ്പിസ്കോപ്പ പദവിയിലേക്ക് ഉയർത്തപെടുന്നത്. ചെങ്ങന്നൂർ ബഥേൽ അരമനചാപ്പലിൽവെച്ച് ജൂലെെമാസം 13-ന് വെള്ളിയാഴ്ച രാവിലെ 6 മണിക്ക് ഭദ്രാസന മെത്രാപ്പോലീത്ത അഭി.തോമസ് മാർ അത്താനാസിയോസ് തിരുമേനിയും, സഹായ മെത്രാപ്പോലീത്ത അഭി.ഡോ.മാത്യുസ് മാർ തീമോത്തിയോസ്  തിരുമേനിയും ശുശ്രൂഷകൾക്ക്  മുഖ്യകാർമ്മികത്വം വഹിക്കും.