നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്

ഫാമിലി കോണ്‍ഫറന്‍സ്: രജിസ്ട്രേഷന്‍ ആരംഭിച്ചു

വറുഗീസ് പ്ലാമൂട്ടില്‍

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് രജിസ്ട്രേഷനു തുടക്കമായി. ഫെബ്രുവരി 15 വരെയാണ് കുറഞ്ഞ നിരക്കിലുള്ള രജിസ്ട്രേഷനെന്ന് കോണ്‍ഫറന്‍സ് ഭാരവാഹികള്‍ അറിയിച്ചു. ജൂലൈ 18 ബുധന്‍ മുതല്‍ 21 ശനി വരെയാണ് പോക്കോണോസിലെ കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്.
2017-ല്‍ ഇവിടെ നടന്ന കോണ്‍ഫറന്‍സ് ഭദ്രാസന ജനങ്ങളുടെ അഭൂതപൂര്‍വ്വമായ പങ്കാളിത്തത്താലും പരി. കാതോലിക്ക ബാവയുടെയും മറ്റ് സഭാ നേതാക്കളുടെയും സാന്നിധ്യത്താലും ചിട്ടയാര്‍ന്ന പരിപാടികളാലും ശ്രദ്ധേയമായിരുന്നു. ഭദ്രാസന ജനങ്ങളുടെ ആത്മീയ ഉന്നമനത്തോടൊപ്പം വിനോദ ഉപാധികള്‍ക്കും മുന്‍തൂക്കം നല്‍കിയായിരുന്നു പ്രോഗ്രാമുകള്‍ ചിട്ടപ്പെടുത്തിയിരുന്നത്. ‘കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും, സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു’ (റോമര്‍ 5:3), എന്ന ബൈബിള്‍ വാക്യത്തെ അടിസ്ഥാനമാക്കി കഷ്ടത സഹിഷ്ണുതയെ ഉളവാക്കുന്നു എന്നതാണ് കോണ്‍ഫറന്‍സിലെ ചിന്താവിഷയം. ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി മുന്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. ഡോ. ജേക്കബ് കുര്യന്‍ ആണ് ചിന്താവിഷയത്തിലൂന്നിയ പ്രസംഗ പരമ്പരകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. യുവജനങ്ങള്‍ക്കായി ഹൂസ്റ്റണ്‍ സെന്‍റ് സ്റ്റീഫന്‍സ് പള്ളി വികാരി ഫാ. ജേക്ക് കുര്യന്‍ നേതൃത്വം നല്‍കും.
ഇതു സംബന്ധിച്ച പ്ലാനിങ് കമ്മിറ്റിയുടെ ആദ്യ യോഗം ജനുവരി 14 ഞായറാഴ്ച 2.30-ന് ഓറഞ്ച്ബര്‍ഗ് സെന്‍റ് ജോണ്‍സ് ദേവാലയത്തില്‍ (331, BLAISDELL ROAD, ORANGEBERG, NY) കൂടും. ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. വിവരങ്ങള്‍ക്ക്

വിവരങ്ങള്‍ക്ക്:

Coordinator: Rev. Fr. Dr. Varghese M. Daniel, (203)-508-2690, frmdv@yahoo.com
General Secretary: George Thumpayil, (973)-943-6164, thumpayil@aol.com
Treasurer: Mathew Varughese (631) 891þ8184

Family conference website – www.fyconf.org