മസ്കറ്റ് ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്‍സ് ഇടവകയില്‍ കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി വികാരിയായി സേവനം അനുഷ്ടിച്ചു വന്ന റവ ഫാ ജോര്‍ജ് വര്‍ഗീസ് അഹമദാബാദ് ഭദ്രാസനത്തില്‍ , ഗുജറാത്തിലെ ആനന്ദ് സെന്റ് തോമസ് പള്ളിയിലേക്ക് സ്ഥലം മാറി പോകുമ്പോള്‍ ഇടവക യാത്രയയപ്പ് നല്‍കി .ഇടവകയില്‍ കൂടിയ സമ്മേളനത്തില്‍ റൂവി സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി ഫാ ജേക്കബ് മാത്യു ആദ്യക്ഷത വഹിച്ചു .ഫാ അജി .പി. തോമസ് ,മുഖ്യ സന്ദേശം നല്‍കി . പി സി ചെറിയാന്‍ , ഡോ പ്രകാശ് നൈനാന്‍ , കെ സി തോമസ്, ജൊസഫ് മാത്യു , പ്രദീപ് കുര്യന്‍ , അനു വര്‍ഗീസ് , വര്‍ഗീസ് , ജോസ് തോമസ് , ലൈജു ജോയ് , ലീന വിനോദ് , മാത്യു നൈനാന്‍ എന്നിവര്‍ പ്രസംഗിച്ചു . ഫാ ജോര്‍ജ് വര്‍ഗീസ് മറുപടി പ്രസംഗം നടത്തി . അച്ചനു ഇടവകയുടെയും ആത്മീയ സംഘടനകളുടെയും വകയായി ഉപഹാരങ്ങള്‍ നല്‍കി .ആദരിച്ചു .